Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsജില്ലയിലെ തിരഞ്ഞെടുപ്പ്...

ജില്ലയിലെ തിരഞ്ഞെടുപ്പ് ഒരുക്കം പൂര്‍ണം : ജില്ല കലക്ടര്‍

പത്തനംതിട്ട : നിയമസഭ തിരഞ്ഞെടുപ്പിന് ജില്ല പൂര്‍ണ്ണ സജ്ജമായെന്ന് പത്തനംതിട്ട ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ല കലക്ടര്‍ എസ് പ്രേം കൃഷ്ണന്‍. 9,74,802 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. 5,08,251 സ്ത്രീകളും 4,66,546 പുരുഷന്‍മാരും അഞ്ച് ട്രാന്‍സ്ജെന്‍ഡറും. 207 പോളിങ് സ്റ്റേഷനുകളില്‍ 25 സ്ത്രീ സൗഹൃദ ബൂത്തുകളുമുണ്ട്. 121 സെക്ടറല്‍ ഉദ്യോഗസ്ഥര്‍ ജോലിക്കുണ്ട്.ഹോം വോട്ടിങ് ജില്ലയില്‍ പൂര്‍ത്തിയായി. 96.87 ശതമാനം വോട്ട് രേഖപെടുത്തി.

കുറ്റപ്പുഴ മാര്‍ത്തോമ റസിഡന്‍ഷ്യല്‍ സ്‌കൂള്‍, മൈലപ്ര മൗണ്ട് ബഥനി ഇഎച്ച്എസ്എസ്, അടൂര്‍ സര്‍ക്കാര്‍ ബിഎഡ് സെന്റര്‍, റാന്നി സെന്റ് തോമസ് കോളജ്, മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജി എന്നിവയാണ് ജില്ലയിലെ പോളിംഗ് സാമഗ്രികളുടെ സ്വീകരണ വിതരണ കേന്ദ്രങ്ങള്‍.

ജില്ലയില്‍ മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണുള്ളത്. തിരുവല്ല, റാന്നി നിയോജക മണ്ഡലങ്ങളുടെ കേന്ദ്രം കോഴഞ്ചേരി സെന്റ് തോമസ് കോളജും ആറന്മുള, അടൂര്‍ എന്നിവയുടെ ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലുമാണ്. മലയാലപ്പുഴ മുസലിയാര്‍ കോളജ് ഓഫ് എഞ്ചിനീയറിംഗ് ആന്‍ഡ് ടെക്നോളജിയാണ് കോന്നി നിയോജക മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ കേന്ദ്രം.

തിരഞ്ഞെടുപ്പ് നിയമലംഘനം സി-വിജില്‍ ആപ്പിലൂടെ റിപ്പോര്‍ട്ട് ചെയ്യാം. വോട്ടര്‍ ഇന്‍ഫര്‍മേഷന്‍ സ്ലിപ്പ് വിതരണം പുരോഗമിക്കുന്നു. പോളിങ് കേന്ദ്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിരോധനമുണ്ട്. പോളിംഗ് ബൂത്തിലെ പ്രവേശന കവാടത്തിനു പുറത്തുള്ള മൊബൈല്‍ ഡിപ്പോസിറ്ററിയില്‍ സമ്മതിദായകര്‍ക്ക് ഫോണ്‍ സൂക്ഷിക്കാം. സക്ഷം ആപ്പിലൂടെ ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് വോളന്റിയര്‍,വീല്‍ചെയര്‍ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വൈക്കം തന്തൈ പെരിയാർ സ്മാരകം ഉദ്ഘാടനം : തമിഴ്‌നാട് മുഖ്യമന്ത്രി കേരളത്തിൽ

കോട്ടയം : വൈക്കം തന്തൈ പെരിയാർ സ്മാരകത്തിന്റെയും പെരിയാർ ഗ്രന്ഥശാലയുടേയും ഉദ്ഘാടനച്ചടങ്ങുമായി ബന്ധപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കേരളത്തിലെത്തി. രാവിലെ 10.45ന് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മുഖ്യമന്ത്രിയെ എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ....

തോമസ് കുതിരവട്ടം അന്തരിച്ചു

ചെങ്ങന്നൂർ : കേരള കോണ്‍ഗ്രസ് (എം) മുതിര്‍ന്ന നേതാവ് തോമസ് കുതിരവട്ടം (80) അന്തരിച്ചു.പ്രായാധിക്യത്തെ തുടര്‍ന്നുള്ള അസുഖങ്ങളെ തുടര്‍ന്ന് കല്ലിശ്ശേരിയിലെ വീട്ടിലായിരുന്നു അന്ത്യം. ചെങ്ങന്നൂര്‍ കല്ലിശ്ശേരി സ്വദേശി ആണ്. 1985-91 ല്‍ രാജ്യസഭാംഗമായിരുന്നു....
- Advertisment -

Most Popular

- Advertisement -