Wednesday, October 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപൊലീസ് വാഹനം...

പൊലീസ് വാഹനം ഇടിച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പരാതി

ആലപ്പുഴ : പൊലീസ് വാഹനം ഇടിച്ച്‌ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റതായി പരാതി. വണ്ടാനം സ്വദേശികളായ ആഷിക്കിനും സുഹൃത്ത് ഷിനാസിനുമാണ് പരിക്കേറ്റത്. പൊലീസ് വാഹനം ബൈക്കില്‍ ഇടിപ്പിച്ചു നിര്‍ത്തി പരിശോധിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാർത്ഥികള്‍ പറഞ്ഞു. ഏപ്രിൽ 18-ന് രാത്രി തോട്ടപ്പള്ളിയിലാണ് സംഭവം.

ഹരിപ്പാട് ഐസ്ക്രീം സ്റ്റാളില്‍ ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു ആഷിക്കും ഷിനാസും. മറ്റൊരു കേസിലെ പ്രതികള്‍ എന്ന് കരുതി അമ്പലപ്പുഴ പൊലീസ് പിന്തുടർന്ന് എത്തുകയായിരുന്നുവെന്നാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. പൊലീസ് വാഹനം ബൈക്കില്‍ ഇടിപ്പിച്ചു നിർത്തിയശേഷം മർദിച്ചു എന്നാണ് വിദ്യാർത്ഥികളുടെ പരാതി.

കാലിന് പരിക്കേറ്റ ഇരുവരും വണ്ടാനം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി. പൊലീസിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിജിപിയ്ക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ പൊലീസ് ആരോപണം നിഷേധിച്ചു. വിദ്യാർത്ഥികളുടെ വാഹനം പൊലീസ് വാഹനത്തില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പൊലീസ് വാദം. വിദ്യാര്‍ത്ഥികള്‍ക്ക് കാര്യമായ പരിക്ക് ഉണ്ടായില്ലെന്നും ആരോപണങ്ങള്‍ അടിസ്ഥാന രഹിതമെന്നും അമ്പലപ്പുഴ പൊലീസ് വ്യക്തമാക്കി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കക്കൂസ് മാലിന്യ സംസ്കരണം  ചേർത്തല ശുചിമുറി പ്ലാൻ്റ് വഴി മാത്രം: അനധികൃതമായി  ശേഖരിച്ച് വഴിയിൽ തള്ളിയാൽ കർശന നടപടി- ജില്ലാ കളക്ടർ

ആലപ്പുഴ: ജില്ലയിലെ കക്കൂസ് മാലിന്യം ചേർത്തല ശുചിമുറി മാലിന്യ സംസ്കരണ പ്ലാന്റിൽ (എഫ്.എസ്.ടി. പി.) എത്തിച്ച് ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നിയമം ലംഘിച്ച് അനധികൃതമായി മാലിന്യം ശേഖരിച്ച് വഴിയിൽ തള്ളുന്നവർക്കെതിരെ പിഴ ഉൾപ്പെടെയുള്ള കർശന...

വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവം ; ഓവര്‍സിയറെ സസ്‌പെന്‍ഡ് ചെയ്ത് കെഎസ്ഇബി

കൊല്ലം : കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാര്‍ഥി ഷോക്കേറ്റു മരിച്ച സംഭവത്തിൽ നടപടിയുമായി കെഎസ്ഇബി. തേവലക്കര ഡിവിഷനിലെ ഓവര്‍സിയറായ എസ്.ബിജുവിനെ സസ്‌പെൻഡ് ചെയ്തു  .കെഎസ്ഇബി ചീഫ് എന്‍ജിനീയര്‍ വൈദ്യുതി മന്ത്രിക്ക് കൊടുത്ത റിപ്പോര്‍ട്ടിൻ...
- Advertisment -

Most Popular

- Advertisement -