Monday, March 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaദേശീയ ഡെങ്കിപ്പനി...

ദേശീയ ഡെങ്കിപ്പനി ദിനാചരണം: ഹോട്ട്സ്പ്പോട്ട് ശുചീകരണം ഊർജിതമാക്കും- ജില്ല കളക്ടർ

ആലപ്പുഴ: ദേശീയ ഡെങ്കിപ്പനി ദിനാചരണത്തിൻ്റെയും അനുബന്ധ ബോധവൽക്കരണ പ്രവർത്തനങ്ങളുടെയും ഉദ്ഘാടനം ജില്ല കളക്ടർ അലക്സ് വർഗീസ് നിർവഹിച്ചു. ജില്ലയിൽ മഴക്കാലപൂർവ്വ ശുചീകരണ രോഗപ്രതിരോധ ബോധവത്കരണ പ്രവർത്തനങ്ങൾ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ ഊർജിതമായി നടത്തിവരുന്നതായി ജില്ല കളക്ടർ പറഞ്ഞു. ഹോട്ട്സ്പ്പോട്ടുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ ഊജിതമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൊതുകുജന്യ ജലജന്യ രോഗങ്ങൾ തടയാൻ കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും അദേഹം ഓർമ്മിപ്പിച്ചു.

മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ “മുന്നേയൊരുങ്ങാം മഴക്കാല രോഗങ്ങളെ മാറ്റിനിർത്താം” എന്ന മഴക്കാല രോഗപ്രതിരോധ ബോധവത്കരണ ക്യാമ്പയിൻ പോസ്റ്റർ  ജില്ല കളക്ടർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിൻ്റ് ഡയറക്ടർ ബിനു ജോണിന് നൽകി പ്രകാശനം ചെയ്തു. ഡെങ്കി പ്രതിരോധ ബോധവൽക്കരണ പ്രദർശനം, ഗവൺമെൻറ് സ്കൂൾ ഓഫ് നഴ്സിംഗ് വിദ്യാർത്ഥികളുടെ ഫ്ലാഷ് മോബ്, സ്കിറ്റ് എന്നിവയും നടന്നു.

ഡെങ്കി ദിനാചരണത്തിന്റെ ഭാഗമായി ഉറവിട നശീകരണം അടക്കമുള്ള ഡെങ്കിപ്പനി പ്രതിരോധ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുക എന്ന ഉദ്ദേശത്തോടെ ജില്ല ആരോഗ്യ വിഭാഗം വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉഷ്ണതരംഗ സാധ്യത: മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേർന്നു

തിരുവനന്തപുരം : സംസ്ഥാനത്തെ ഉഷ്ണതരംഗ സാധ്യത വിലയിരുത്താൻ ദുരന്തനിവാരണ അതോറിറ്റിയുടെ യോഗം മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്നു. പകൽ 11 മുതൽ വൈകുന്നേരം 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ സൂര്യപ്രകാശം...

ഐ.എച്ച്.ആർ.ഡിയിൽ ഡിപ്ലോമ കോഴ്സുകൾ

കോട്ടയം : കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി (0476 2623597, 8547005083), മറ്റക്കര (0481 2542022, 8547005081), പൈനാവ് (0486 2232246 ,8547005084), കല്ലേറ്റുംകര (0480 2720746, 8547005080), കുഴൽമന്ദം...
- Advertisment -

Most Popular

- Advertisement -