Thursday, August 6, 2026
No menu items!

subscribe-youtube-channel

HomeNewsകാലവര്‍ഷം :...

കാലവര്‍ഷം : ബുധനാഴ്ചയോടെ സംസ്ഥാനത്ത് എത്തും

തിരുവനന്തപുരം: കാലവര്‍ഷം  ബുധനാഴ്ചയോടെ സംസ്ഥാനത്ത് എത്തും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ചയും വെള്ളിയാഴ്ചയും അതിശക്തമായ മഴ കൂടുതല്‍ ജില്ലകളിലേക്ക് വ്യാപിക്കുമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ജാഗ്രതയുടെ ഭാഗമായി വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലും വെള്ളിയാഴ്ച ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വിവിധ ജില്ലകളില്‍ ഇന്നുമുതല്‍ വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നുണ്ട്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇളകൊള്ളൂർ അതിരാത്രം 21 നു ആരംഭിക്കും

കോന്നി: ഇളകൊള്ളൂർ അതിരാത്രം 21 ഞായറാഴ്ച ആരംഭിക്കും. ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ വച്ച് നടത്തപ്പെടുന്ന അതിരാത്രം മെയ് 1 നാണ്‌ പൂർത്തിയാകുന്നത്.  2015 ൽ ഇതേ ക്ഷേത്രത്തിൽ തന്നെയാണ് സോമയാഗം നടന്നത്. അതിരാത്രത്തിന്റെ...

കണ്ണൂരിൽ ബോംബ് പൊട്ടി വയോധികൻ മരിച്ചു

കണ്ണൂർ : കണ്ണൂർ കുടക്കളത്ത് ബോംബ് പൊട്ടി വയോധികൻ കൊല്ലപ്പെട്ടു. കുടക്കളം ആയിനാട്ട് വേലായുധൻ (85) ആണ് മരിച്ചത്. ഉച്ചയോടെ വീടിനോട് ചേർന്നുള്ള ആളൊഴിഞ്ഞ പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്ഫോടനം ഉണ്ടായത്.പറമ്പിൽനിന്ന്...
- Advertisment -

Most Popular

- Advertisement -