Monday, August 24, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവായന പുതിയ...

വായന പുതിയ സാധ്യതകളുടെ വാതായനം തുറക്കും: ജില്ലാ കളക്ടർ

ആലപ്പുഴ: വായന പുതിയ സാധ്യതകളുടെ വാതായനം തുറക്കുമെന്നും കുട്ടികൾ വ്യത്യസ്തമായ പുസ്തകങ്ങൾ വായിക്കാൻ ശീലിക്കണമെന്നും ജില്ലാ കളക്ടർ ഷാജി വി നായർ പറഞ്ഞു. ജില്ലാ ഭരണകേന്ദ്രം വിവര-പൊതുജനസമ്പർക്ക വകുപ്പ്, സാക്ഷരതാ മിഷൻ, പി. എൻ. പണിക്കർ ഫൗണ്ടേഷൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച വായനദിനത്തിന്റെയും വായനമാസാചരണത്തിന്റെയും ജില്ലാതല ഉദ്ഘാടനം പുന്നപ്ര ജ്യോതിനികേതൻ സീനിയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.

കുട്ടികൾ ഭാവിയിൽ എന്താകണം എന്ന് തീരുമാനമെടുക്കുന്നതിൽ വായനക്ക് വലിയ പ്രാധാന്യമുണ്ട്. വായന ജീവിതത്തിന്റെ ഭാഗമാക്കണമെന്നും എല്ലാ തിരക്കിനിടയിലും വായിക്കാൻ കുറച്ച് സമയം ബോധപൂർവം മാറ്റിവെക്കണമെന്നും അദ്ദേഹം കുട്ടികളോട് പറഞ്ഞു. ഇന്നത്തെ കുട്ടികൾക്ക് വായനയുടെ പ്രാധാന്യം അറിയാമെന്നും വായിക്കാനുള്ള മികച്ച സാഹചര്യം ഒരുക്കി നൽകേണ്ടത് മുതിർന്നവരാണെന്നും ജില്ലാ കളക്ടർ ചൂണ്ടിക്കാട്ടി.

പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത ശശി അധ്യക്ഷത വഹിച്ചു. ‘സമകാലിക ലോകക്രമവും വായനയുടെ പ്രസക്തിയും’ എന്ന വിഷയത്തിൽ കവിയും ചിത്രകാരനുമായ എംആർ രേണുകുമാർ പ്രഭാഷണം നടത്തി. സിലബസിന് പുറത്താണ് യഥാർത്ഥ ജ്ഞാനമെന്ന് അദ്ദേഹം പറഞ്ഞു.

ലോകക്രമത്തെ ജനായത്തപരമായി പരിവർത്തിപ്പിക്കുന്നതിൽ വായനക്ക് വലിയ പങ്കുണ്ട്. അറിവും ജനാധിപത്യ അവകാശങ്ങളും എല്ലാവർക്കും ലഭ്യമല്ലാതിരുന്ന കാലത്ത് നിന്നാണ് നമ്മൾ ഇവിടെ എത്തിയത്. ജനവിരുദ്ധവും സ്ത്രീവിരുദ്ധവുമായ ലോകക്രമങ്ങളെ നീതിക്ക് വേണ്ടിയുള്ള സമരങ്ങളിലൂടെ തച്ചുടച്ച് മൌലികാവകാശങ്ങൾ നേടിയെടുത്താണ് നമ്മൾ ഇവിടെ എത്തിയത്.

വായന നമ്മെ എല്ലാ അർത്ഥത്തിലും സ്വാതന്ത്രരാക്കുമെന്നും കോടാനുകോടി ജീവികളിൽ ഒരു ജീവി മാത്രമായ മനുഷ്യരെ വ്യത്യസ്തരാക്കുന്നത് വായനയിലൂടെയും എഴുത്തിലൂടെയും നാം നേടിയെടുത്ത സംസ്കാരമാണെന്നും അദ്ദേഹം പറഞ്ഞു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ നെടുമുടി ഹരികുമാർ പി എൻ പണിക്കർ സ്മൃതിപ്രഭാഷണം നടത്തി. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വാർഷിക പൊതുയോഗം

തിരുവല്ല : പാലിയേക്കര റെസിഡന്റ് അസോസിയേഷന്റെ വാർഷിക പൊതുയോഗം പ്രസിഡന്റ്‌ ജോയി ജോർജ് നാടാവള്ളിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അഡ്വ. പി ഹരികൃഷ്ണൻ വാർഷിക റിപ്പോർട്ടും ബഡ്ജറ്റും അവതരിപ്പിച്ചു. തിരുവല്ല താലൂക്ക് ഹോസ്പിറ്റലിലിലെ അസിസ്റ്റന്റ്...

Kerala Lotteries Results : 01-11-2024 Nirmal NR-404

1st Prize Rs.7,000,000/- NG 619722 (IDUKKI) Consolation Prize Rs.8,000/- NA 619722 NB 619722 NC 619722 ND 619722 NE 619722 NF 619722 NH 619722 NJ 619722 NK 619722...
- Advertisment -

Most Popular

- Advertisement -