പത്തനംതിട്ട : ജില്ലയിൽ ഇന്ന് ഉണ്ടായ രണ്ട് അപകടങ്ങളിൽ 2 യുവാക്കൾക്ക് ദാരുണാന്ത്യം. പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് കെ എസ് ആർടിസി ബസിൽ ഇടിച്ച് ബൈക്ക് യാത്രികനായ ഉള്ളന്നൂർ സ്വദേശി ആദർശ് (20) മരിച്ചു. പറന്തൽ മാർ ക്രിസോസ്റ്റം കോളേജിലെ വിദ്യാർഥിയാണ് ആദർശ് . കോന്നി പൂവൻപാറയിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് എലിമുള്ളും പ്ലാക്കൽ സ്വദേശി ശരത് (23) മരിച്ചു. പുനലൂർ – മുവാറ്റുപുഴ റോഡിൽ ഇന്ന് പുലർച്ചെ ആണ് അപകടം നടന്നത്
