Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsമൂഴിയാർ ഡാമിൽ...

മൂഴിയാർ ഡാമിൽ റെഡ് അലർട്ട്: ഷട്ടറുകൾ തുറന്നേക്കും

പത്തനംതിട്ട: മൂഴിയാർ ഡാമിൻറെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയയെ തുടർന്ന് ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലായ 190 മീറ്റർ എത്തിയിട്ടുണ്ട്.  ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയാൽ ഡാമിൻറെ ഷട്ടറുകൾ ഉയർത്തി ജലം കക്കാട്ടാറിലേക്ക് ഒഴുക്കി വിടും.

ഇതുമൂലം നദിയിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കക്കാട്ടാറിന്റെയും പമ്പാ നദിയുടെയും ഇരുകരകളിൽ താമസിക്കുന്നവരും പൊതുജനങ്ങളും ജാഗ്രത പുലർത്തണമെന്നും നദിയിലിറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കണമെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ എ നിസാമുദ്ദീൻ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഐ.സി.യുവിൽ കിടന്ന യുവതിയോട് അതിക്രമം ; മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം : ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ കിടന്ന യുവതിയെ കടന്നുപിടിച്ചെന്ന പരാതിയിൽ മെഡിക്കൽ കോളേജ് ജീവനക്കാരൻ അറസ്റ്റിൽ. ആശുപത്രിയിലെ ഗ്രേഡ് 2 ജീവനക്കാരൻ ദിൽകുമാറിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇടുപ്പിൽ ശസ്ത്രക്രിയ...

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിൽ മൂലബിംബത്തിന്റെ  പുനരുദ്ധാരണം ഇന്ന് തുടങ്ങും

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മൂല ബിംബത്തിന്റേയും 30 പരിവാര ദേവതാ വിഗ്രഹങ്ങളുടെയും പുനരുദ്ധാരണം 19ന് ആരംഭിക്കും. ബിംബങ്ങളുടെ കേടുപാടുകൾ തീർക്കുന്നതിനുള്ള മൃത്ത് തയാറാക്കുന്നതിനാവശ്യമായ കഷായം നിർമ്മിക്കുന്ന പ്രവൃത്തികളാണ്  വൈകിട്ട് 4.45നും 5.25നും മദ്ധ്യേ...
- Advertisment -

Most Popular

- Advertisement -