Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNews108 ആംബുലൻസിൽ...

108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായി അംഗീകൃത നഴ്സുമാർ മാത്രം

തിരുവനന്തപുരം : 108 ആംബുലൻസിൽ എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായി അംഗീകൃത നഴ്സുമാരെ മാത്രമേ നിയമിക്കൂവെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ‌‌‌108 ആംബുലൻസിന്റെ നടത്തിപ്പ് ചുമതലയുള്ള കരാർ കമ്പനിയായ ഇ.എം.ആർ.ഐ ഗ്രീൻഹെൽത്ത് സർവീസസ് അധികൃതരുമായി മന്ത്രി കെ.മുരളീധരൻ നടത്തിയ ചർച്ചയിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്.

നേരത്തെ ഒപ്പുവച്ച കരാർ പ്രകാരം നഴ്സിംഗ് പാസാകാത്തവർക്കും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരായി നിയമിക്കാൻ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ നഴ്സുമാരെ ഒഴിവാക്കുന്നത് അടിയന്തരവൈദ്യസഹായത്തെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ നഴ്സുമാരെ മാത്രമേ ഈ തസ്തികയിൽ നിയോഗിക്കാൻ പാടുള്ളൂവെന്ന് മന്ത്രി കെ.മുരളീധരൻ നിലപാടെടുത്തു.

കേരളത്തിന്റെ ആരോഗ്യ സാഹചര്യം വ്യത്യസ്തമാണെന്നും അതീവ ഗുരുതരാവസ്ഥയിലുള്ളവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞ കാലങ്ങളിൽ 108ലെ നഴ്സുമാർക്ക് കഴിഞ്ഞിട്ടുണ്ടെന്നും അതിനാൽ നഴ്സുമാരെ മാത്രമേ നിയോഗിക്കാനാകൂവെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാലവര്‍ഷം അഞ്ച് ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് എത്തും

തിരുവനന്തപുരം:  അഞ്ച് ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇതോടൊപ്പം തെക്കുപടിഞ്ഞാറന്‍ അറബിക്കടല്‍, തെക്കുകിഴക്കന്‍ അറബിക്കടല്‍, ലക്ഷദ്വീപ് ദ്വീപുകള്‍ എന്നിവയുടെ കൂടുതല്‍ ഭാഗങ്ങളിലേക്കും വ്യാപിക്കാൻ സാധ്യത. മധ്യ-പടിഞ്ഞാറന്‍, മധ്യ-കിഴക്കന്‍, വടക്കുകിഴക്കന്‍ ബംഗാള്‍...

42-ാമത് ഭാഗവത സത്രം: ലഹരിക്കതിരായ പ്രതിജ്ഞ നടത്തി

ആലപ്പുഴ: 42-ാമത് ഭാഗവത സത്രത്തോടനുബന്ധിച്ച് നടത്തിയ 16008 ഗോപികമാർ അണിനിരന്ന ഗോപിക സംഗമത്തിന്റെ ഭാഗമായി ലഹരിക്കതിരായ പ്രതിജ്ഞ നടത്തി. സിനിമ താരം നവ്യാനായർ  പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സത്രത്തോടനുബന്ധിച്ച് ഗാനരചയിതാവായ വയലാർ മാധവൻകുട്ടി രചിച്ച് പ്രസിദ്ധ...
- Advertisment -

Most Popular

- Advertisement -