Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsകാലപ്പഴക്കം :...

കാലപ്പഴക്കം : കെഎസ്ആർടിസിയുടെ വർക്‌ഷോപ് വാനുകൾ പൊളിച്ച് നീക്കുന്നു

തിരുവനന്തപുരം: കാലപ്പഴക്കത്തെ തുടർന്ന് 20 വർഷം പൂർത്തിയാക്കിയ കെ എസ് ആർ ടി സിയുടെ വർക്‌ഷോപ് വാനുകൾ പൊളിച്ച് നീക്കുന്നു. പകരം കെഎസ്ആർടിസിയുടെ 35 പ്രിയദർശിനി ബസുകൾ വർക്‌ഷോപ് വാനുകളാകും.  വർക്‌ഷോപ് വാനുകൾ പൊളിക്കാനായി കഴിഞ്ഞ ദിവസം സെൻട്രൽ, റീജനൽ വർക്‌ഷോപ്പുകളിലേക്കു മാറ്റിയിരുന്നു. ശബരിമല പാത അടക്കം  തകരാറുകൾ ഉണ്ടായി വഴിയിൽ കിടന്ന നിരവധി കെഎസ്ആർടിസി ബസുകൾക്കു രക്ഷയേകിയ വാനുകളാണ് ഓർമയാകുന്നത്.

15 വർഷം കഴിഞ്ഞ പൊതുമേഖലാ വാഹനങ്ങൾ പൊളിക്കണമെന്നാണു കേന്ദ്ര സർക്കാരിന്റെ വാഹനങ്ങളുടെ സ്ക്രാപ്പിങ് നയം. എന്നാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ബസ് ക്ഷാമവും കാരണം കെഎസ്ആർടിസിയുടെ കാലാവധി 20 വർഷമാക്കിയിരുന്നു. കഴിഞ്ഞ ദിവസം 20 വർഷം പൂർത്തിയാക്കിയ വാനുകൾക്കു പകരമായി 16 വർഷം പഴക്കമുള്ളതും ഫിറ്റ്നസ് പരിശോധനയ്ക്ക് 6 മാസത്തിൽ കൂടുതൽ കാലാവധിയുള്ളതുമായ പ്രിയദർശിനി ബസുകളാണു തിരഞ്ഞെടുത്തത്. 

സെൻട്രൽ, റീജനൽ വർക്‌ഷോപ്പുകളിലേക്ക് അയച്ച ബസുകളുടെ  സീറ്റുകൾ ഇളക്കി, ടയറും സ്പെയർ പാർട്സും ശേഖരിക്കാൻ കഴിയുന്ന രീതിയിൽ ഉൾവശത്തു രൂപമാറ്റം വരുത്തി ഡിപ്പോകൾക്കു കൈമാറും. ദേശീയ–സംസ്ഥാന പാതകളിലും മലയോരങ്ങളിലെ ഇടവഴികളിലും കെഎസ്ആർടിസി ബസുകൾക്കു തകരാറുണ്ടായാൽ ടൂൾകിറ്റുമായി ഇവ ഇനിയും എത്തും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പ്രധാനമന്ത്രി ജപ്പാൻ, ചൈന സന്ദർശനത്തിനായി ഇന്ന് യാത്ര തിരിക്കും

ന്യൂഡൽഹി : ജപ്പാൻ, ചൈന സന്ദർശനത്തിനായി പ്രധാനമന്ത്രി ഇന്ന് യാത്ര തിരിക്കും. രണ്ടു ദിവസം ജപ്പാനിൽ നടത്തുന്ന ചർച്ചകളിൽ വ്യാപാര രംഗത്തെ സഹകരണം ചർച്ച ചെയ്യും .ഞായറാഴ്ച ജപ്പാനിൽ നിന്നും പ്രധാനമന്ത്രി ഷാങ്ഹായി...

തിരുവനന്തപുരം വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടി

തിരുവനന്തപുരം : വിമാനത്താവള പരിസരത്തെ പക്ഷി ശല്യം ഒഴിവാക്കാൻ നടപടിയെടുക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. എയർപോർട്ട് പരിസര പ്രദേശം മുഴുവൻ സമ്പൂണ മാലിന്യ മുക്തമാക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു. പൊതുസ്ഥലത്തെ...
- Advertisment -

Most Popular

- Advertisement -