കൊല്ലം : പത്തനാപുരത്ത് കാട്ടാന ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. കടശ്ശേരി വിനോദ് ഭവനിൽ രാജമ്മ (80) ആണ് മരിച്ചത്.രാവിലെ തൊഴിലുറപ്പ് ജോലിക്കായി എത്തിയപ്പോഴായിരുന്നു കാട്ടാനയുടെ ആക്രമണം. ആനയെ കണ്ട് മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടെങ്കിലും രാജമ്മയ്‌ക്ക് ഓടിരക്ഷപ്പെടാനായില്ല.





