Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസര്‍ക്കാര്‍ ആശുപത്രികളിലെ...

സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പാക്കും: മന്ത്രി കെ. മുരളീധരന്‍

കോട്ടയം:  സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്നുകളുടെ  ഗുണനിലവാരം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍  നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്‍റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍  സംസ്ഥാനത്തെ ആദ്യ സമഗ്ര ത്രിതീയതല ഹീമോഫീലിയ ചികിത്സാകേന്ദ്രത്തിന്‍റെ  ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ മുഖേന വാങ്ങുന്ന മരുന്നുകളുടെ ഗുണനിലവാരം പൂര്‍ണമായും ഉറപ്പാക്കുന്നതിനായാണ് ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗത്തെ ചുതമലപ്പെടുത്താന്‍ തീരുമാനിച്ചത്. ചില കമ്പനികളുടെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് നടപടി.  സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നുക്ഷാമമുണ്ടെന്ന പ്രചാരണത്തിനു പിന്നില്‍ ചിലരുടെ ഗൂഢലക്ഷ്യങ്ങളാണെന്ന് മന്ത്രി പറഞ്ഞു. 

സര്‍ക്കാര്‍ ആശുപത്രികളെ ഏറ്റവും മികച്ച ചികിത്സാ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കുന്നത്. ആരോഗ്യ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് നിര്‍ണായകമാണെങ്കിലും വിദേശ ഏജന്‍സികളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ചില സ്വകാര്യ ആശുപത്രികള്‍ ചികിത്സയ്ക്ക് ഉയര്‍ന്ന തുക ഈടാക്കുന്നത് അനുവദിക്കാനാവില്ല. അതിനാലാണ് സര്‍ക്കാര്‍ ഈ രംഗത്ത് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.  

ആശുപത്രികളുമായി ബന്ധപ്പെട്ട് പരാതികളുയര്‍ന്നാല്‍ വസ്തുതാപരമായ അന്വേഷണത്തിന്‍റെ അടിസ്ഥാനത്തില്‍ മാത്രമേ നടപടിയുണ്ടാകൂ. വീഴ്ച്ചവരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നഗ്നതാപ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ

മാന്നാർ : മാന്നാറിൽ സ്കൂൾ വിദ്യാർഥിനിയുടെ മുന്നിൽ നഗ്നതാപ്രദർശനം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെന്നിത്തല അതുൽ ഭവനിൽ അതുൽ രമേശ് (29) ആണ് അറസ്റ്റിലായത്. വിദ്യാർഥിനി സ്കൂളിൽ നിന്നും വീട്ടിലേക്ക്...

2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്‌ട്ര സര്‍വ്വീസുകളുടെ എണ്ണം വര്‍ധിപ്പിക്കും: എയര്‍ ഇന്ത്യ എക്സ്പ്രസ്

തിരുവനന്തപുരം : 2026 ഓടെ കേരളത്തിലേക്കുള്ള അന്താരാഷ്‌ട്ര സര്‍വ്വീസുകളുടെ എണ്ണം 231 ആയും ആഭ്യന്തര സര്‍വ്വീസുകളുടെ എണ്ണം 245 ആയും വര്‍ധിപ്പിക്കുമെന്നു എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതർ അറിയിച്ചു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേമ്പറില്‍...
- Advertisment -

Most Popular

- Advertisement -