Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsഓപ്പറേഷൻ തൂഫാൻ...

ഓപ്പറേഷൻ തൂഫാൻ :  മഹാരാഷ്ട്ര സ്വദേശിയെ  കഞ്ചാവുമായി പുളിക്കീഴ് പോലീസ് പിടികൂടി

തിരുവല്ല:  ജില്ലാ ഡാൻസാഫ് ടീമും, തിരുവല്ല സബ് ഡിവിഷൻ ഡാൻസാഫ് ടീമും പുളിക്കീഴ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ. മഹാരാഷ്ട്ര റായിഗഡ് സ്വദേശിയായ സമീർ ഉമർ ഖാൻ (30) ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4.208 കിലോ  കഞ്ചാവും പിടിച്ചെടുത്തു.

കടപ്ര ആലുംതുരുത്തി  വെയിറ്റിംഗ് ഷെഡിൽ നിന്നാണ് ഇയാൾ പിടിയിലായത്. ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി മരുന്ന് എത്തിക്കുന്നവരെയും ജില്ലയിൽ അത് വിപണനം നടത്തുന്നവരെയും കർശനമായി നിരീക്ഷിച്ചുവരുന്നതിന്റെ ഭാഗമായി പ്രതി പിടിയിലായത്. ഇയാൾ ചെറുകിട കച്ചവടക്കാർക്ക് കച്ചവടത്തിനായി കഞ്ചാവ് എത്തിച്ചു നൽകുന്ന ആളായിരുന്നു എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ജില്ല പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം പുളിക്കീഴ് ഇൻസ്പെക്ടർ എസ് എച്ച് ഒ ഷഫീഖ് ,എസ് ഐ നൗഫൽ, ഡാൻസാഫ് എസ് ഐ മാരായ രാജീവ്, ഉണ്ണികൃഷ്ണൻ, അജികുമാർ , ഡാൻസാഫ് അംഗങ്ങളായ എസ് സി പി ഒ അഖിലേഷ് , സുജിത് , വിമൽ, പുളിക്കീഴ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ടോജോ തോമസ് , അഖിൽ , അവിനാഷ് എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ് തിരുവനന്തപുരത്ത്

തിരുവനന്തപുരം : സംസ്ഥാന ധനവകുപ്പിന്റെ നേതൃത്വത്തിൽ വിവിധ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ കോൺക്ലേവ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുമെന്ന് ധനമന്ത്രി കെ. എൻ. ബാലഗോപാൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 12ന് രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനം...

ബാച്ചിലർ ഓഫ് ഡിസൈൻ, എം.സി.എ കോഴ്സുകളിലേക്ക് ജൂൺ 10 വരെ അപേക്ഷിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തിലെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2025-26 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ റഗുലർ (MCA Regular), ബാച്ചിലർ ഓഫ് ഡിസൈൻ കോഴ്സുകളിലേക്ക് പ്രവേശനത്തിന് വെബ്സൈറ്റ് വഴി ഓൺലൈനായി...
- Advertisment -

Most Popular

- Advertisement -