Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsബസ് സ്റ്റാൻഡ്...

ബസ് സ്റ്റാൻഡ് പരിസരത്തെ ടാറിങ് കുത്തിപ്പൊളിച്ച് പാർട്ടി പരിപാടി; നഗരസഭ ഇടപെട്ടു, വേദി മാറ്റി

പത്തനംതിട്ട: ഉന്നത നിലവാരത്തിൽ ടാറിങ് പൂർത്തിയാക്കിയ സ്വകാര്യ ബസ് സ്റ്റാൻഡ് പരിസരം സിപിഎം പരിപാടിക്കായി കുത്തിപ്പൊളിച്ച് വലിയ കുഴികൾ നിർമിച്ചതിനെച്ചൊല്ലി പ്രതിഷേധം. പരിപാടിക്കായി സ്റ്റേജ് സ്ഥാപിക്കുന്നതിനും മറ്റ് ക്രമീകരണങ്ങൾക്കുമായി റോഡിലും പരിസരത്തും കുഴികൾ എടുത്തതായാണ് ആരോപണം.

പുതുതായി ടാറിങ് പൂർത്തിയാക്കിയ സ്ഥലത്ത് വീണ്ടും കുഴിയെടുത്തത് പൊതുമുതൽ നശിപ്പിക്കുന്ന നടപടിയാണെന്ന വിമർശനവും ഉയർന്നു. സ്റ്റേജ് നിർമാണത്തിനും പരിപാടിയുടെ മറ്റ് ഒരുക്കങ്ങൾക്കുമായി സ്ഥലത്ത് കുഴികൾ എടുത്തതോടെ ടാറിങ് തകരുന്ന സാഹചര്യമുണ്ടാകുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നഗരസഭ അധികൃതർ ഇടപെട്ടു. ടാറിങ് ചെയ്ത സ്ഥലത്ത് കുഴിയെടുത്ത് പരിപാടിക്കുള്ള വേദി ഒരുക്കുന്നത് ഒഴിവാക്കണമെന്ന നഗരസഭയുടെ നിർദേശത്തെ തുടർന്ന് സംഘാടകർ സ്റ്റേജ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി.

പൊതുജനങ്ങൾക്കും യാത്രക്കാർക്കും ഏറെ പ്രയോജനപ്പെടുന്ന ബസ് സ്റ്റാൻഡ് പരിസരത്തെ റോഡ് മികച്ച നിലവാരത്തിൽ നവീകരിച്ചതിന് പിന്നാലെ വീണ്ടും കുത്തിപ്പൊളിക്കേണ്ട സാഹചര്യമുണ്ടായത് നഗരസഭയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി ഉണ്ടായത്. പൊതുസ്ഥലങ്ങൾ പരിപാടികൾക്കായി ഉപയോഗിക്കുമ്പോൾ അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ വരുത്തരുതെന്ന നിർദേശവും അധികൃതർ മുന്നോട്ടുവച്ചു.

പുതിയ ടാറിങ് നശിപ്പിക്കുന്ന തരത്തിലുള്ള നടപടികൾ ആവർത്തിക്കരുതെന്നും പൊതുമുതൽ സംരക്ഷിക്കാൻ കർശന നടപടി വേണമെന്ന് യാത്രക്കാരും ആവശ്യപ്പെട്ടു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മകരവിളക്ക് ഉത്സവം : ദർശനം ജനുവരി 19 വരെ

ശബരിമല : മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി 19 രാത്രി അവസാനിക്കും. 19 ന് വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തി വിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി...

കൊല്ലം @ 75 : പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി

കൊല്ലം : കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് 10 വരെ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയ്ക്ക്...
- Advertisment -

Most Popular

- Advertisement -