Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsMoneyറെക്കോർഡ് ഉയരം...

റെക്കോർഡ് ഉയരം തൊട്ട് ഓഹരി വിപണി : സെൻസെക്സ് ആദ്യമായി 77000 കടന്നു

ന്യൂ ഡൽഹി : മൂന്നാം നരേന്ദ്ര മോദി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനുശേഷമുള്ള ആദ്യ പ്രവർത്തി ദിവസമായ തിങ്കളാഴ്ച റെക്കോർഡ് ഉയരം തൊട്ട് ഓഹരി വിപണി. സെൻസെക്‌സ് ചരിത്രത്തിൽ ആദ്യമായി 77,000 കടന്നു.സെൻസെക്‌സ് 323.64 പോയിൻ്റ് ഉയർന്ന് 77,017 ലും നിഫ്റ്റി 121.75 പോയിൻ്റ് ഉയർന്ന് 23,411 ലും എത്തി.

നാലാം ദിവസമാണ് ഓഹരി വിപണി തുടർച്ചയായി കുതിക്കുന്നത്. മൂന്നാം മോദി സർക്കാറും കഴിഞ്ഞ തവണത്തെ സാമ്പത്തിക പരിഷ്കാരങ്ങൾ തുടരുമെന്ന വിലയിരുത്തലാണ് ഓഹരി വിപണിയുടെ കുതിപ്പിന് പ്രധാന കാരണം.സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിൻസെർവ്, റിലയൻസ് ഇൻഡസ്ട്രീസ്, എൻടിപിസി, ആക്‌സിസ് ബാങ്ക് തുടങ്ങിയ വൻകിട ഓഹരികളെല്ലാം ഇന്ന് നേട്ടമുണ്ടാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുലാപ്പള്ളിയിൽ ഫയർ ഫോഴ്സ് വാഹനം അപകടത്തിൽപ്പെട്ടു: ഒരാൾ മരിച്ചു

പത്തനംതിട്ട : ശബരിമല പാതയിലെ തുലാപ്പള്ളി ആലപ്പാട് ജങ്ഷനിൽ ഫയർ ഫോഴ്സ് വാഹനം അപകടത്തിൽപ്പെട്ടു. ഒരാൾ മരിച്ചു.  അപകടത്തിൽ തിരുവല്ല അഗ്നിരക്ഷാ നിലയത്തിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസറായ രഞ്ജിത്ത് കുമാർ (39)...

കനത്ത മഴ : 5 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. അഞ്ച് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർകോട് ജില്ലകളിലാണ് ഓറഞ്ച്...
- Advertisment -

Most Popular

- Advertisement -