നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള പന്തലിന്റെ കാൽനാട്ടു കർമ്മം ജൂലൈ മാസം എട്ടാം തീയതി തിങ്കളാഴ്ച 9.00 മണിക്ക് പുന്നമടയിലുള്ള ഫിനിഷിംഗ് പോയിന്റ്‌റിൽ ജില്ലാ കളക്ടർ നിർവ്വഹിക്കും. ഇത്തവണ ആദ്യമായി സ്ഥാപിക്കുന്ന ലക്ഷ്വറി ബോക്സിൽ 300 ടിക്കറ്റ് നൽകുവാനും അവിടെ ഇരിക്കുന്നവർക്ക് പ്രത്യേക ഇരിപ്പിട സംവിധാനവും യാത്രാ സംവിധാനവും ഏർപ്പെടുത്താൻ യോഗം തീരുമാനിച്ചിട്ടുണ്ട്. ഈ വർഷത്തെ കളിവള്ളങ്ങളുടെ രജിസ്‌ട്രേഷൻ തീയതി ജൂലൈ 10 മുതൽ 20 വരെ സബ് കളക്ടറുടെ കാര്യാലയത്തിൽ നടത്തും.
നെഹ്‌റു ട്രോഫിയോട് അനുബന്ധിച്ചുള്ള ക്യാപ്റ്റൻസ് ക്ലിനിക് ജൂലൈ 26 ന് രാവിലെ 9.00 മണിക്ക് വൈ.എം.സി.എ ഹാളിൽ ജില്ലാ കള്കർ ഉദ്ഘാടനം ചെയ്യും.