Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduവയോധികരായ സഹോദരിമാരുടെ...

വയോധികരായ സഹോദരിമാരുടെ കൊലപാതകം : സഹോദരനെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട്‌ : കോഴിക്കോട് കരിക്കാംകുളത്ത് സഹോദരിമാരെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്ന സഹോദരൻ പ്രമോദിനെ(62) മരിച്ച നിലയിൽ കണ്ടെത്തി. തലശ്ശേരി കുയ്യാലി പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്. ബന്ധുക്കള്‍ എത്തി മൃതദേഹം തിരിച്ചറിയണമെന്ന് പൊലീസ് അറിയിച്ചു.

ശനിയാഴ്ചയായിരുന്നു സഹോദരിമാരായ ശ്രീ ജയ (76), പുഷ്പലളിത (66) എന്നിവരെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഒപ്പം കഴിഞ്ഞിരുന്ന സഹോദരൻ പ്രമോദിനെ കാണാതായിരുന്നു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിൽ കണ്ടെത്തിയിരുന്നു. സഹോദരിമാരെ പരിചരിച്ചിരുന്നത് പ്രമോദാണ്. ഇതിനു കഴിയാതായതിനെ തുടർന്നാണ് കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലഹരി വിമോചന സന്ദേശ യാത്ര

കവിയൂർ : വൈസ് മെൻ ഇൻറർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്, അനാംസ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിമോചന സന്ദേശ യാത്ര നടത്തി. തോട്ടഭാഗം ജംഗ്ഷനിൽ മാത്യു ടി തോമസ് എം എൽ എ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആടി പെരുന്തിരമൃതുപൂജ 18 ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആടി കളഭത്തോടനുബന്ധിച്ചുളള ആടി പെരുന്തിരമൃതുപൂജ 18 ന് ക്ഷേത്ര തന്ത്രി തരണ നല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും . അന്നേ ദിവസം ഭഗവാന് കലശാഭിഷേകങ്ങളും, നെയ്യ് അഭിഷേകവും,...
- Advertisment -

Most Popular

- Advertisement -