Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് സഞ്ചരിക്കുന്ന...

സംസ്ഥാനത്ത് സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര-ദുർഘട പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വാഹനങ്ങളിൽ സജ്ജമാക്കുന്ന ഡയാലിസിസ് മെഷീനിലൂടെ രോഗികൾക്ക് എത്തപ്പെടാൻ സാധിക്കുന്ന കേന്ദ്രങ്ങളിൽ വച്ച് ഡയാലിസിസ് നൽകുക എന്നതാണ് മൊബൈൽ ഡയാലിസിസ് യൂണിറ്റിന്റെ പ്രവത്തന രീതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സംയുക്ത സംരംഭമായി സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ സജ്ജമാക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയിൽ വി.കെ. പ്രശാന്ത് എം.എൽ.എ ഉന്നയിച്ച സബ്മിഷനുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

താരതമ്യേന ചെലവു കുറഞ്ഞതും രോഗികൾക്ക് സ്വന്തമായി വീട്ടിൽ ചെയ്യാൻ സാധിക്കുന്നതുമായ പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ചിട്ടുണ്ട് . പെരിറ്റോണിയൽ ഡയാലിസിസ് നിലവിൽ എല്ലാ ജില്ലകളിലും ലഭ്യമാക്കിയിട്ടുണ്ട്. ഇതിനായുള്ള മുഴുവൻ ചെലവും സർക്കാരാണ് വഹിക്കുന്നതെന്ന് മന്ത്രി അറിയിച്ചു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശബരിമല സന്നിധാനത്ത് കാട്ടുപോത്ത് : തീർത്ഥാടകർക്ക് അപൂർവ്വ കാഴ്ച്ച

ശബരിമല : കാട്ടുപോത്ത് കൂട്ടം ശബരിമല സന്നിധാനത്ത് എത്തിയത്  തീർത്ഥാടകർക്ക് അപൂർവ്വ കാഴ്ച്ചയായി മാറി. ചൊവ്വ വൈകുന്നേരം എത്തിയതിന് പുറമെ ഇന്ന് രാവിലെയും കുഞ്ഞുങ്ങളുമടങ്ങുന്ന കാട്ട്പോത്ത് കൂട്ടമാണ് സന്നിധാനത്തിന് സമീപം എത്തി ഭക്തർക്ക്...

മാര്‍ യോഹാന്‍ ക്രിസ്തു സന്ദേശം ലോകമെങ്ങും അറിയിച്ച ദൈവസ്‌നേഹി : ശ്രീധരന്‍പിള്ള

തിരുവല്ല : ക്രിസ്തുവിന്റെ സന്ദേശം ലോകമെങ്ങും അറിയിച്ച യഥാര്‍ത്ഥ ദൈവസ്‌നേഹിയായിരുന്നു മാര്‍ അത്തനേഷ്യസ് യോഹാന്‍ മെത്രാപ്പോലീത്തയെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള. ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കാലം ചെയ്ത മാര്‍ അത്തനേഷ്യസ് യോഹാന്‍...
- Advertisment -

Most Popular

- Advertisement -