ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധിതിയുടെ ഭാഗമായി പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തില്‍ അതിദാരിദ്രനിര്‍മ്മാര്‍ജ്ജന സര്‍വ്വേ പ്രകാരം കണ്ടെത്തിയ സ്ഥലമുളള വീടില്ലാത്ത അഞ്ച് കുടുംബങ്ങള്‍ക്ക് ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ഫിഷറീസ് സാസ്‌ക്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ കൈമാറി.
പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്ര അങ്കണത്തില്‍ നടന്ന ചടങ്ങില്‍ എച്ച്. സലാം എം.എല്‍.എ. അധ്യക്ഷനായി. അതിദാരിദ്ര നിര്‍മാര്‍ജ്ജന മൈക്രോപ്ലാന്‍ തയ്യാറാക്കി സമര്‍പ്പിച്ച സംസ്ഥാനത്തെ ആദ്യ പഞ്ചായത്താണ് പുന്നപ്രതെക്ക് ഗ്രാമപഞ്ചായത്ത്.