Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsസൈബർ തട്ടിപ്പുകൾക്കെതിരെ...

സൈബർ തട്ടിപ്പുകൾക്കെതിരെ ജനങ്ങൾ ജാഗരൂകരാവണം : ജില്ലാ പോലീസ് മേധാവി

പത്തനംതിട്ട : സൈബർ ലോകത്തെ നവീനരീതികളിലുള്ള തട്ടിപ്പുകൾ ഉൾപ്പെടെ എല്ലാത്തരം തട്ടിപ്പുകൾക്കെതിരെയും ജനങ്ങൾ ജാഗരൂകരായിരിക്കണമെന്ന് ജില്ലാ പോലീസ്  മേധാവി വി അജിത്. സൈബർ ലോകത്തെ പുതിയതരം തട്ടിപ്പുകളെ സംബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉയർന്ന പോലീസുദ്യോഗസ്ഥൻ ചമഞ്ഞു യൂണിഫോമിൽ പ്രത്യക്ഷപ്പെട്ട് വീഡിയോ കോളിലൂടെ തട്ടിപ്പുകൾ നടത്തുന്നത് ഉൾപ്പെടെയുള്ള സംഭവങ്ങൾ രാജ്യത്ത് വർദ്ധിച്ചു വരുന്നതിന്റെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസിന്റെ മുന്നറിയിപ്പ്. ഇത്തരത്തിലുള്ളതുൾപ്പെടെ എല്ലാത്തരം സൈബർ തട്ടിപ്പുകളെ സംബന്ധിച്ച് ജനങ്ങളെ ബോധവൽക്കരിക്കുകയും, അവരെ രക്ഷിക്കുകയും ഉദ്ദേശിച്ചാണ് മുന്നറിയിപ്പ് എന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.

ജില്ലയിലും ഇത്തരത്തിൽ ഒരുപാടുപേർ കബളിപ്പിക്കപ്പെടുന്നതും പണം നഷ്ടപ്പെടുന്നതുമായ സംഭവങ്ങൾ ഉണ്ടാകുന്നുണ്ട്. ഉന്നതസ്ഥാനങ്ങളിൽ ജോലിചെയ്യുന്നവർ ഉൾപ്പെടെയുള്ളവർ ഇരകളുടെ കൂട്ടത്തിലുണ്ട്.  നിയമപാലകനായ പോലീസ് ഓഫീസറുടെ പ്രൊഫൈൽ ചിത്രത്തോടുകൂടിയ ഫോൺ നമ്പരിൽ വിളിച്ച്, യൂണിഫോമിൽ  വീഡിയോയിൽ പ്രത്യക്ഷപ്പെട്ട് കുറ്റവാളികൾ ആളുകളെ ബന്ധപ്പെട്ടു നടത്തുന്ന തട്ടിപ്പുകളാണ് സൈബർ ലോകത്ത് ഏറ്റവും പുതിയത്. ബന്ധപ്പെടുന്ന ആളുകളെ വിശ്വസിപ്പിക്കുന്നതിനായി സിബിഐ, എൻ സി ബി, സംസ്ഥാന പോലീസ് തുടങ്ങിയവയിൽ നിന്നുള്ള യഥാർത്ഥ ഓഫീസർമാരുടെ പേരുകളായിരിക്കും അവർ ഉപയോഗിക്കുക.

തങ്ങളുടെ പേരിലുള്ള പാഴ്സലിൽ മയക്കുമരുന്നുകൾ, സ്വർണം, ഡോളർ എന്നിവയിൽ ഏതെങ്കിലും കണ്ടെത്തിയെന്നോ, ഇരകൾ ഇന്റർനെറ്റിൽ അശ്ലീല സൈറ്റുകൾ സന്ദർശിച്ചുവെന്നോ, അല്ലെങ്കിൽ ഗുരുതരമായ കുറ്റകൃത്യത്തിൽ ഉൾപ്പെട്ടതായി എന്നോ പറഞ്ഞ് വിശ്വസിപ്പിച്ചോ തട്ടിപ്പുകാർ ഭയപ്പെടുത്തും. ഇത് ബലപ്പെടുത്താൻ വേണ്ടി വിളിക്കപ്പെടുന്നയാളുടെ പേരിൽ വ്യാജ വാറന്റുകളോ എഫ് ഐ ആറുകളോ അയക്കും. വീഡിയോ കാളിനിടെ ‘വിർച്വൽ അറസ്റ്റി’ ലാണെന്നും തട്ടിപ്പുകാർ അറിയിക്കും. പണം നൽകിയാൽ കേസിൽ നിന്നും ഒഴിവാക്കാമെന്ന് വാക്കുനൽകും.

ജില്ലയിൽ ഇത്തരത്തിൽ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. സി ബി ഐയുടെ വ്യാജ ലെറ്റർപാഡ് കാട്ടി നടത്തിയ തട്ടിപ്പിന് ആറന്മുള പോലീസെടുത്ത കേസിൽ  ഇരയ്ക്ക് നഷ്ടമായത് പതിനാലര ലക്ഷത്തിലധികം രൂപയാണ്. മറ്റൊന്ന് പന്തളം പോലീസ് രജിസ്റ്റർ ചെയ്ത കേസ് ആണ്, മുംബൈ പോലീസ്  ഇരക്കെതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായും ഫോൺ നമ്പർ ബ്ലോക്ക് ചെയ്തതായും പറഞ്ഞു നടത്തിയ തട്ടിപ്പിൽ ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു.

ജില്ലയിൽ കഴിഞ്ഞവർഷവും ഈ വർഷം ഇതുവരെയുമായി 25 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ 8 കോടിയോളം രൂപയാണ് പരാതിക്കാർക്ക് നഷ്ടപ്പെട്ടത്. ഇതിൽ 2, 68, 988 രൂപ തിരിച്ചു കിട്ടിയതായി കണ്ടെത്തിയിട്ടുണ്ട്.  സൈബർ പോലീസ് സ്റ്റേഷനിൽ 2023,2024 വർഷങ്ങളിലായി റിപ്പോർട്ട്‌ ആയ 10 കേസുകൾ ഉൾപ്പെടെയാണിത്. ബാക്കിയുള്ള 15 കേസുകൾ ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തവയാണ്.  എല്ലാ കേസുകളും അന്വേഷണാവസ്ഥയിലാണ് ഉള്ളത്.  സൈബർ ഇടങ്ങൾ ദുരുപയോഗം ചെയ്ത് കുറ്റവാളികൾ ആളുകളെ കെണിയിൽപ്പെടുത്തി സാമ്പത്തിക തട്ടിപ്പ് നടത്തുന്നതിനെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു. അഡിഷണൽ എസ് പി ആർ ബിനു, സൈബർ പോലീസ് ഇൻസ്‌പെക്ടർ ജോബിൻ ജോർജ്ജ് തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സമുദായ സംഘടനകൾക്ക് അവരുടേതായ നിലപാട് സ്വീകരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്:  കെ സി വേണുഗോപാൽ

ന്യൂഡൽഹി : സമുദായ സംഘടനകളോട് കോൺഗ്രസിന് ബഹുമാനമാണെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞു. എൻഎസ്എസിന് എതിരായ വിമർശനങ്ങളിൽ കോൺഗ്രസ് പങ്കാളികളല്ല. പരസ്യമായി കോൺഗ്രസ് ഒന്നും പറയേണ്ടതില്ല. സമുദായ സംഘടനകൾക്ക് അവരുടേതായ നിലപാട്...

ശബരിമല ഉരക്കുഴി വെള്ളച്ചാട്ടം : ഭക്തർക്ക് മുന്നറിയിപ്പുമായി വനംവകുപ്പ്

​ശബരിമല: ശബരിമലയിലെ ഉരക്കുഴി വെള്ളച്ചാട്ടത്തിലേക്ക് പോകുന്നത് കഴിവതും ഒഴിവാക്കണമെന്ന് ഭക്തരോടഭ്യർഥിച്ച് വനംവകുപ്പ്. പ്രദേശത്ത് വന്യജീവി ആക്രമണം വർധിക്കുന്ന സാഹചര്യത്തിലും അപകടങ്ങൾ വർധിക്കുന്നതിനാലും സന്നിധാനം സ്‌പെഷ്യൽ ഡ്യൂട്ടി റേഞ്ച് ഓഫീസർ അരവിന്ദ് ബാലകൃഷ്ണനാണ് ഭക്തർക്ക്...
- Advertisment -

Most Popular

- Advertisement -