ശ്രീധർമ്മ ശാസ്താ ക്ഷേത്ര ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് എൻഎസ്എസ് ചെങ്ങന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് പി എൻ സുകുമാരപ്പണിക്കർ ഉദ്ഘാടനം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി ബി കെ മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. കരയോഗം പ്രസിഡന്റ് മോഹൻകുമാർ അദ്ധ്യക്ഷനായി.
ഭാരവാഹികളായ ആർ വസന്ത് കുമാർ, കെഎൻ രാധാകൃഷ്ണൻ നായർ, അഡ്വ കെഎസ് രാമപ്പണിക്കർ, ടിആർ വാസുദേവൻ പിള്ള, കെഎം ഗോപാലകൃഷ്ണൻ നായർ , വിആർ ശശിധരൻ പിള്ള, ഹരിറാം ,ഉഷാദേവി എന്നിവർ പ്രസംഗിച്ചു. നാഷണൽ സർവീസ് സ്‌കീമിൽ ദേശീയ തലത്തിൽ ഏറ്റവും മികച്ച കോർഡിനേറ്റർക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ ഡോ എസ് ലക്ഷ്മിയെ അനുമോദിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള വിവിധ എൻഡോവ്മെന്റുകളും ചടങ്ങിൽ നൽകി.