ബെംഗളൂരു : ഉത്തരകന്നഡയിലെ അങ്കോല ഷിരൂരില്‍ കുന്നിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചിൽ എട്ടാം ദിവസവും തുടരുന്നതിനിടയിൽ വിഷയത്തിൽ കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകൾക്ക് കര്‍ണാടക ഹൈക്കോടതി നോട്ടീസ് അയച്ചു. വിഷയം ഗൗരവമുള്ളതാണെന്നു നിരീക്ഷിച്ച ഹൈക്കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് നാളെത്തന്നെ മറുപടി നൽകാൻ ആവശ്യപ്പെട്ടു . ഇതുവരെയുള്ള രക്ഷാ ദൗത്യത്തിൻ്റെ വിവരങ്ങൾ കർണാടക സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ചു.
അതേസമയം,ഗംഗാവലി പുഴയിൽ സിഗ്നൽ ലഭിച്ച ഭാഗത്ത് മുങ്ങൽ വിദഗ്ദരുടെ നേതൃത്വത്തിൽ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.ബോറിങ് യന്ത്രം ഉപയോഗിച്ച് ആഴത്തിൽ തുരന്നുള്ള പരിശോധനയാണ് നടക്കുന്നത്. കനത്തമഴ തിരച്ചിലിന് തടസ്സമാകുന്നുണ്ട്.