വയനാട് : വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണസംഖ്യ ഉയരുന്നു. മരണം 70 ആയി. നിരവധിപേര്‍ ദുരന്തമേഖലയില്‍ കുടുങ്ങിയിട്ടുണ്ട് .മൂന്ന് ലയങ്ങള്‍ ഒലിച്ചു പോയെന്നും മണ്ണിനടിയിൽ നിരവധി പേർ കുടങ്ങിക്കിടക്കുന്നുണ്ടെന്നുമാണ് നാട്ടുകാർ പറയുന്നത്.പരിക്കേറ്റ നൂറോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
ഉരുള്‍പൊട്ടലില്‍പ്പെട്ട നിരവധിപേരുടെ മൃതദേഹങ്ങള്‍ കിലോമീറ്ററുകള്‍ക്കപ്പുറം മലപ്പുറം നിലമ്പൂര്‍ പോത്തുകല്ലില്‍ ഒഴുകിയെത്തി. ചാലിയാറിൽ ഒഴുകിയെത്തിയ 20 മൃതദേഹങ്ങളാണ് നിലമ്പൂരിന്റെ വിവിധ പ്രദേശങ്ങളിൽനിന്ന് കണ്ടെത്തിയത്.
മുണ്ടക്കൈ മേഖലയിലേക്ക് എൻഡിആർഎഫിന്റെ 20 അംഗ സംഘത്തിന് മാത്രമാണ് എത്താൻ സാധിച്ചിരിക്കുന്നത്.രക്ഷാപ്രവർത്തനത്തിന് സൈന്യത്തിന്റെ എന്‍ജിനിയറിങ് ഗ്രൂപ്പും നേവിയുടെ റിവര്‍ ക്രോസിങ് സംഘവും വയനാട്ടില്‍ എത്തുന്നുണ്ട്. ഉരുൾപൊട്ടലിൽ പാലം തകർന്ന സാഹചര്യത്തിൽ ബദൽ സംവിധാനം അടക്കമുള്ള കാര്യങ്ങൾ സൈന്യത്തിന്റെ എൻജിനീയറിങ് വിഭാഗം ഒരുക്കും .