വയനാട് : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരും. കളക്ടറേറ്റില്‍ രാവിലെ 11.30-നാണ് യോഗം.രാവിലെ 10.30-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടെ യോഗവും നടക്കും. രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും ഇന്ന് വയനാട്ടിലെത്തും.
രക്ഷാപ്രവര്‍ത്തനത്തിന് നിര്‍ണായകമായ ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം രാത്രിയിലും നടന്നു. രാവിലെയൊടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.പാലം പണി കഴിഞ്ഞാൽ ജെസിബികൾ അടക്കമുള്ള വാഹനങ്ങൾ രക്ഷാ പ്രവർത്തനത്തിനായി മറുകരയിലേക്ക് എത്തിക്കാനാവും. ഇനിയും 240 പേരെയോളമാണ് കണ്ടെത്താനുള്ളത്