Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsമുഖത്ത് മുളകുപൊടി...

മുഖത്ത് മുളകുപൊടി വിതറി 73കാരിയുടെ രണ്ടു പവൻ  സ്വർണ്ണമാല കവർന്നു

തിരുവല്ല : ഓതറയിൽ മുഖംമൂടി ധരിച്ച് എത്തിയ ആൾ  മുഖത്ത് മുളകുപൊടി വിതറിയശേഷം 73കാരിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്നു. ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ ഭാര്യ രത്നമ്മയുടെ മാലയാണ് കവർന്നത്. ചൊവ്വാഴ്ച രാവിലെ എട്ടരയേടെ ആയിരുന്നു സംഭവം.

വീട്ടിലെ ഹാളിൽ ഇരിക്കുകയായിരുന്ന രത്നമ്മയുടെ മുഖത്ത് മുളകുപൊടി വിതറിയശേഷം മാല പൊട്ടിച്ച് കടക്കുകയായിരുന്നു. സംഭവ സമയം 80 കാരനായ ഭർത്താവ് നരേന്ദ്രൻ നായർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. മരുമകൾ മക്കളെ സ്കൂളിൽ ആക്കാനായി പുറത്ത് പോയിരിക്കുകയായിരുന്നു. സംഭവമറിഞ്ഞ് തിരുവല്ല പോലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാർഡും എത്തി തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായി പോലീസ്  പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയില്‍ ഇല്ലെന്ന് മന്ത്രി എംബി രാജേഷ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈൻ മദ്യവിൽപ്പന പരിഗണനയിലില്ലെന്ന് എക്സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. ഓണ്‍ലൈൻ മദ്യവിൽപ്പനയ്ക്കായി അനുമതി തേടികൊണ്ട് ബെവ്കോ എംഡി നൽകിയ ശുപാര്‍ശയുമായി ബന്ധപ്പെട്ട ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. വരുമാനവര്‍ധനവിന് പല വഴികള്‍...

എസ്‌എസ്‌എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നാളെ തുടങ്ങും

തിരുവനന്തപുരം: ഈ അധ്യയന വർഷത്തെ എസ്‌എസ്‌എല്‍സി, ഹയർ സെക്കൻഡറി പരീക്ഷകള്‍ നാളെ (മാർച്ച് 3) ആരംഭിക്കും. ദിവസവും രാവിലെ 9.30 മുതല്‍ 11.45 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ. ഹയർ സെക്കൻഡറി രണ്ടാം വർഷ...
- Advertisment -

Most Popular

- Advertisement -