തിരുവല്ല: കുറ്റൂരിൽ തരിശു കിടന്ന പാടശേഖരത്തിന് തീപിടിച്ചു. സംഭവത്തിൽ ആളപായം ഇല്ല. കുറ്റൂർ മധുരംപുഴ ചാലിനോട് ചേർന്നുള്ള പത്തേക്കർ വരുന്ന പാടശേഖരത്തിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെ തീപിടിച്ചത്.
തിരുവല്ലയിൽ നിന്നും എത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥർ ഒരു മണിക്കൂർ നേരം നടത്തിയ പരിശ്രമത്തിന് ഒടുവിൽ തീ അണച്ചു. സമീപ പുരയിടത്തിലെ മാലിന്യ കൂമ്പാരത്തിന് ഇട്ട തീ പാടശേഖരത്തിലേക്ക് പടരുകയായിരുന്നു എന്നതാണ് പ്രാഥമിക നിഗമനം.






