Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsനീറ്റ് പരീക്ഷയിൽ...

നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ ആൾമാറാട്ട ശ്രമം നടത്തിയ വിദ്യാർത്ഥി പിടിയിൽ. വ്യാജ ഹാൾടിക്കറ്റുമായാണ് വിദ്യാർത്ഥി പരീക്ഷയ്‌ക്കെത്തിയത്. ഇന്ന് ഉച്ചയോടെ പത്തനംതിട്ട തൈക്കാവ് വി.എച്ച്.എസ്.എസ് പരീക്ഷാ സെന്ററിലാണ് സംഭവം.

തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരിലാണ് വ്യാജഹാൾ ടിക്കറ്റ് ചമച്ചത്. ഹാൾടിക്കറ്റ് പരിശോധനയിൽ തട്ടിപ്പ് കണ്ടുപിടിച്ച എക്സാം സെന്റർ അധികൃതർ ഉടൻ തന്നെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

തുടർന്ന് പത്തനംതിട്ട പൊലീസെത്തി വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തു. ഹാൾ ടിക്കറ്റിന്റെ പ്രധാന ഭാഗത്ത് നിലവിൽ കസ്റ്റഡിയിലുള്ള വിദ്യാർത്ഥിയുടെ പേര് തന്നെയായിരുന്നു. എന്നാൽ ഇതിലെ ഡിക്ലറേഷന്റെ ഭാഗത്ത് തിരുവനന്തപുരം സ്വദേശിയായ മറ്റൊരു വിദ്യാർത്ഥിയുടെ പേരായിരുന്നു എന്നതാണ് സംശയത്തിലേക്ക് ഇടയാക്കിയത്.

അച്ചടിപ്പിശക് ആണെന്ന സംശയത്തിൽ വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ അനുവദിച്ചിരുന്നു. തുടർന്ന്  ഈ വിവരം തിരുവനന്തപുരം ഓഫീസിൽ അറിയിക്കുകയും ചെയ്തു.

എന്നാൽ  ഡിക്ലറേഷന്റെ ഭാഗത്ത് പരാമർശിക്കപ്പെട്ടിട്ടുള്ള പേരിൽ ഒരു വിദ്യാർ‌ത്ഥി തിരുവനന്തപുരത്ത് പരീക്ഷ എഴുതുന്നുണ്ടെന്ന വിവരം ലഭിച്ചതോടെയാണ് ആരോപണവിധേയനായ വിദ്യാർത്ഥിയെപരീക്ഷ എഴുതുന്നതിൽ നിന്ന് തടഞ്ഞത്. പത്തനംതിട്ട പൊലീസെത്തി വിദ്യാർഥിയെ കസ്റ്റഡിയിലെടുത്തു. വിദ്യാർഥിയെ ചോദ്യം ചെയ്തുവരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കാസർഗോഡ് മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു ; കാർ യാത്രക്കാരി രക്ഷപ്പെട്ടു

കാസർഗോഡ് : ചെറുവത്തൂർ വീരമലക്കുന്നിൽ മണ്ണിടിഞ്ഞ് കാറിനു മുകളിലേക്കു വീണു. മണ്ണിനടിയില്‍ പെട്ട കാറിലെ യാത്രക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നു രാവിലെ പത്തു മണിയോടെയാണ് മണ്ണിടിഞ്ഞ് വീണത്. കാറിൽ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക...

മുൻ സർക്കാരിന്റെ കാലത്തെ  മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും:  ആരോഗ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ 10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കാന്‍ തീരുമാനിച്ച് സര്‍ക്കാര്‍. ആഭ്യന്തര ഓഡിറ്റിന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നിര്‍ണായക തീരുമാനം. കെഎംഎസ്സിഎല്‍ വഴി വാങ്ങിയ ഉപകരണങ്ങളിലും പരിശോധന...
- Advertisment -

Most Popular

- Advertisement -