പത്തനംതിട്ട: പുത്തൻ തലമുറക്ക് മനസിലാക്കാനും ചരിത്രഏടുകളിൽ മറന്നുപോയ കലാകാരനും നവോർത്ഥന നായകരിൽ പ്രമുഖ സ്ഥാനിയനും ഒന്നാം കേരള നിയമസഭയിൽ പത്തനംതിട്ടയുടെ ആദ്യ എം എൽ എ യും ആയിരുന്ന തോപ്പിൽ ഭാസിയുടെ പൂർണകായപ്രതിമ പത്തനംതിട്ടയിൽ സ്ഥാപിക്കണമെന്ന് പൊതുജന സാംസ്കാരിക സമിതി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സാംസ്കാരിക വകുപ്പ്,റവന്യു വകുപ്പ്, ആരോഗ്യ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകി. സമിതി പ്രസിഡന്റ് തെള്ളിയൂർ ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വി. കുട്ടപ്പൻ, എം ആർ. വേണുനാഥ്, സത്യൻ കണ്ണങ്കര, ഹരികുമാർ, ശോഭൻ, സുരേഷ് ബാബു, വിജയ കുമാരി, കെകെ. രമണി, ടി എൻ. സ്മിത സൂര്യഗിരീഷ്, മിനി സുനിൽ, സുഷമ, എന്നിവർ പ്രസംഗിച്ചു