മുംബൈ : മുംബൈയിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കടലിൽ ചാടി മരിച്ചത് ജോലി സമ്മർദ്ദം മൂലമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. സ്വകാര്യ ബാങ്കിൽ അസോഷ്യേറ്റ് വൈസ് പ്രസിഡന്റായിരുന്ന പുണെ സ്വദേശി അലക്സ് റെജി (35) ആണു ജീവനൊടുക്കിയത്.പന്തളം പ്ലാത്തോപ്പിൽ കുടുംബാംഗമാണ് .തിങ്കളാഴ്ച ബാങ്കിൽ നടന്ന മീറ്റിംഗിൽ പങ്കെടുത്ത ശേഷമാണ് അലക്സ് ആത്മഹത്യ ചെയ്തത്. മേലുദ്യോഗസ്ഥരിൽ നിന്നുള്ള സമ്മർദ്ദമാണ് ആത്മഹത്യയ്‌ക്ക് കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം.