Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaനീർവിളാകം റോഡിന്...

നീർവിളാകം റോഡിന് പുതിയ ടെണ്ടർ വിജ്ഞാപനമായി

ആറന്മുള : നീർവിളാകം – പുത്തൻകാവ് – കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിന്റെ നീർവിളാകം ഭാഗം ഉന്നത നിലവാരത്തിൽ പുനരുദ്ധാരണം നടത്തുന്നതിന് പുതിയ ടെൻഡർ വിജ്ഞാപനമായി

നീർവിളാകം കുന്നേൽ പടി മുതൽ കുറിച്ചിമുട്ടം കാണിക്കവഞ്ചി വരെയുള്ള 1425 മീറ്റർ ഭാഗത്താണ് ബിഎം ആൻഡ് ബിസി നിലവാരത്തിൽ പുനർ നിർമ്മാണം നടക്കാൻ ഒരുങ്ങുന്നത്. റോഡിൻ്റെ ശോച്യാവസ്ഥയും ആക്ഷൻ കൗൺസിൽ രൂപീകരിച്ചുള്ള നാട്ടുകാരുടെ പ്രതിഷേധവും ദേശം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു

തുക അനുവദിച്ച് നാലു വർഷമായിട്ടും സാങ്കേതിക കാരണങ്ങളാൽ റോഡ് നിർമ്മാണം നീണ്ടു പോയതിനെ തുടർന്ന് അടുത്തിടെ എൻഎസ്എസ് കരയോഗത്തിന്റെ നേതൃത്വത്തിൽ ആണ് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രക്ഷോഭം തുടങ്ങിയത്.

കരാർ എടുത്തയാൾ എഗ്രിമെന്റ് വെച്ചശേഷം പണികൾ തുടങ്ങാതിരിക്കുകയും  പൊതുമരാമത്ത് ഉദ്യോഗസ്ഥർ നടപടികൾ കൈക്കൊള്ളാതെ മെല്ലെപ്പോക്ക് നിലപാട് എടുക്കുകയുമായിരുന്നു. ബന്ധപ്പെട്ട മന്ത്രിമാരടക്കമുള്ളവർക്ക് നാട്ടുകാർ ഒട്ടേറെ തവണ പരാതികൾ നൽകിയെങ്കിലും നിലവിലെ കരാറുകാരനെ നീക്കി പുതിയ ടെൻഡർ നടപടികൾ കൈക്കൊണ്ടിരുന്നില്ല. ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിച്ച് കഴിഞ്ഞ ബുധനാഴ്ച്ച പത്തനംതിട്ട പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യുട്ടിവ് എൻജിനീയറുടെ ഓഫീസിൽ എത്തി പ്രതിഷേധം അറിയിച്ചിരുന്നു. പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് ഉദ്യോഗസ്ഥരുടെ അലംഭാവം ചൂണ്ടിക്കാട്ടി  ആക്ഷൻ കൗൺസിൽ ഭാരവാഹികൾ കത്ത് നൽകിയിരുന്നു

തുടർന്ന് മന്ത്രിയുടെ ഓഫിസ് ഇടപെട്ട്  പഴയ കരാർ റദ്ദാക്കി പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതി ലഭ്യമാക്കി കഴിഞ്ഞ ദിവസം പുതിയ ടെൻഡർ ക്ഷണിക്കുകയായിരുന്നു. ഓഗസ്റ്റ് 24 വരെ ആണ് ടെൻഡറുകൾ സ്വീകരിക്കുന്നത്.1,43,68,550 രൂപയുടേതാണ് പുതുക്കിയ എസ്റ്റിമേറ്റ്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് നടന്നു

മല്ലപ്പള്ളി :  കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, ആനിക്കാട് ഗ്രാമപഞ്ചായത്ത്, ഗവൺമെന്റ് ഹോമിയോ ഡിസ്പെൻസറി ആനിക്കാട് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പെരുമ്പട്ടിമൺ സെന്റ് ജോർജ് ഓർത്തഡോക്സ് സിറിയൻ ചർച്ച്...

വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍

കൊച്ചി : വധശിക്ഷ റദ്ദാക്കണമെന്ന ആവശ്യവുമായി ഷാരോണ്‍ വധക്കേസ് പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീൽ സമർപ്പിച്ചു .ഹർജി കോടതി ഇന്ന് പരിഗണിക്കും. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധി റദ്ദാക്കണമെന്നാണ് ​ഗ്രീഷ്മ ആവശ്യപ്പെടുന്നത്.നിലവില്‍...
- Advertisment -

Most Popular

- Advertisement -