Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsമന്ത്രി വാസവൻ്റെ...

മന്ത്രി വാസവൻ്റെ സാന്നിധ്യത്തിൽ നടന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റിൽ കയ്യാങ്കളി: ഒരു സെക്രട്ടറിയേറ്റംഗത്തിന് മർദ്ദനമേറ്റു.

പത്തനംതിട്ട :തെരെഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്താൻ ചേർന്ന സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ കയ്യാങ്കളി . രണ്ടു ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ തമ്മിലുണ്ടായ കൈയാങ്കളിൽ മുതിർന്ന സെക്രട്ടറിയേറ്റ് അംഗത്തിന് മർദ്ദനമേറ്റു. പിന്നാലെ അദ്ദേഹം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പദവികളും രാജിവച്ചു പാർട്ടിക്ക് പരാതിയും നൽകി. മന്ത്രി വാസവൻ കൂടി പങ്കെടുത്ത യോഗത്തിലാണ് ഇന്നലെ കൈയ്യാങ്കളി നടന്നത്.

തിങ്കൾ രാത്രി തോമസ് ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിലയിരുത്താൻ യോഗം ചേർന്നപ്പോൾ ആറന്മുള മണ്ഡലത്തിൽ ഐസക്കിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതലയുള്ള ജില്ലാ സെക്രട്ടറിയേറ്റ് അംഗം നിലവിലുള്ള പ്രചാരണ രീതികളെ വിമർശിച്ചതോടെയാണ് കാര്യങ്ങൾ കൈവിട്ടത്.. ഈ രീതിയിൽ പ്രചാരണം മുന്നോട്ട് പോയാൽ ഐസക്ക് തോൽക്കുമെന്നും അദ്ദേഹം തുറന്നുപറഞ്ഞു. നേതാക്കളുടെ പ്രചാരണ രംഗത്തുള്ള ആലസ്യം പരാമർശിച്ചു കൊണ്ടാണ് അദ്ദേഹം ഇത്തരത്തിൽ പറഞ്ഞത്. തുടർന്ന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളിൽ നിന്ന് രാജി സന്നദ്ധതയും അറിയിച്ചു.

ഇതോടെ, അടുത്ത ജില്ലാ സെക്രട്ടറി സ്ഥാനം നോട്ടമിടുന്ന ജില്ലാ സെക്രട്ടറിയേറ്റംഗം  ഇദ്ദേഹത്തെ മർദ്ദിക്കുകയായിരുന്നു. അപ്രതീക്ഷിത ആക്രമണത്തിൽ നില തെറ്റിയ മുതിർന്ന അംഗം മറിഞ്ഞു വീണു.  കമ്മിറ്റിയിൽ  പങ്കെടുത്ത മന്ത്രി വാസവൻ നോക്കി നിൽക്കുമ്പോഴായിരുന്നു മർദനം. ഇതിന് പിന്നാലെ മർദ്ദനമേറ്റ മുതിർന്ന നേതാവ് പാർട്ടിക്ക് പരാതിയും നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തെരുവുനായ ആക്രമണം: 5 പേർക്ക് പരുക്ക്

കോഴിക്കോട് : പേരാമ്പ്രയിൽ തെരുവുനായ ആക്രമണത്തിൽ 5 പേർക്ക് പരുക്ക്.ഇന്ന് രാവിലെ പേരാമ്പ്ര വടകര റോഡ് ജംഗ്ഷനിലും സുരഭി റോഡിന്റെ സമീപത്തും വച്ചാണ് തെരുവുനായ ആക്രമിച്ചത്. ഒരു നായ തന്നെയാണ് എല്ലാവരെയും കടിച്ചതെന്നാണ്...

പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വേൾഡ് മലയാളി ഫെഡറേഷൻ സഹകരണത്തോടുകൂടി ഫൊക്ക്കാന ,ഫോമ എന്നീ സംഘടനകളുമായി ചേർന്ന് വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു...
- Advertisment -

Most Popular

- Advertisement -