തിരുവല്ല: അയ്യപ്പ ഭക്തർക്ക് അന്നദാനവും വിശ്രമിക്കാനുള്ള സൗകര്യവും ഒരുക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഇടത്താവളം എഴിഞ്ഞില്ലം ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആരംഭിച്ചു. നന്ദഗോവിന്ദം ഭജൻസിലൂടെ ശ്രദ്ധേയരായ ശ്രീലാലും, ഹരിയും ചേർന്നു ഉദ്ഘാടനം നിർവഹിച്ചു.
ശബരിമല അയ്യപ്പ സേവാ സമാജം എഴിഞ്ഞില്ലത്തിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ അയ്യപ്പ സേവാ സമാജം എഴിഞ്ഞില്ലം കൺവീനർ സന്തോഷ് കെ വി അധ്യക്ഷത വഹിച്ചു. ക്ഷേത്ര ഭരണസമിതി അംഗം മനോജ് ജി, അയ്യപ്പ സേവാ സമാജം അംഗം ബി രതീഷ് എന്നിവർ നേതൃത്വം നൽകി.
എല്ലാ ദിവസവും ഉച്ചക്ക് അന്നദാനം ഉണ്ടായിരിക്കും.






