കോന്നി: പാൽ തൊണ്ടയിൽ കുടുങ്ങി രണ്ടരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കൊടുമൺ കടയ്ക്കവിളയിൽ വീട്ടിൽ ബിനു പാപ്പച്ചൻ – ബിൻസി ദമ്പതികളുടെ മകൾ ജ്യൂവൽ ആണ് മരിച്ചത്. വ്യാഴം രാത്രി രണ്ടരയോടെ ആണ് മരണം സംഭവിച്ചത് എന്ന് കരുതുന്നു. ബിൻസിയുടെ അതിരുങ്കലിലെ വീട്ടിൽ വെച്ചായിരുന്നു സംഭവം. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. കൂടൽ പോലീസ് മേൽ നടപടി സ്വീകരിച്ചു.
അടൂർ: നിയന്ത്രണം വിട്ട കാർ മരത്തിൽ ഇടിച്ച് പ്രവാസിയായ യുവാവ് മരിച്ചു. നൂറനാട് എരുമക്കുഴി വിജിത്ത് ഭവനിൽ വിജിത്ത്(32)ആണ് മരിച്ചത്. ഇന്ന് പുലർച്ചെ തെങ്ങുംന്താര ജംക്ഷനിലാണ് അപകടം നടന്നത്.
കെ.പി. റോഡിൽ അടൂർ ഭാഗത്ത്...
കൊച്ചി : ഡി.വൈ.എഫ്.ഐ പ്രവർത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസിൽ 8 ലീഗ് പ്രവർത്തകർ കുറ്റക്കാരെന്ന് ഹൈക്കോടതി. കേസിലെ 18 പ്രതികളിൽ 17 പേരെയും വെറുതെവിട്ട വിചാരണക്കോടതിയുടെ വിധി ചോദ്യം ചെയ്തുള്ള ഹർജികളിലാണ്...