എറണാകുളം : പെരിന്തൽമണ്ണയിൽ യുവതിയെ സംഘം ചേർന്ന് പീഡിപ്പിച്ച സംഭവത്തിൽ ആറുപേർ അറസ്റ്റിൽ. ജയിലിലുള്ള ഭർത്താവിനെ ജാമ്യത്തിലെടുക്കാൻ സഹായിക്കാമെന്നു വാഗ്ദാനം ചെയ്ത് മഞ്ചേരി സ്വദേശിയായ യുവതിയെ പെരിന്തൽമണ്ണയിലെ ലോഡ്ജിലെത്തിച്ചു പീഡിപ്പിച്ചെന്നാണ് പരാതി. ജൂലൈ 27ന് ആയിരുന്നു സംഭവം.പീഡനത്തിന് ഒത്താശ ചെയ്ത ദമ്പതികളും ലോഡ്ജ് നടത്തിപ്പുകാരനും അടക്കമുള്ളവരാണ് അറസ്റ്റിലായത്.
ലോഡ്ജ് നടത്തിപ്പുകാരൻ രാമചന്ദ്രൻ (63), റെയ്ഹാൻ (45), സുലൈമാൻ (47), സൈനുൽ ആബിദീൻ (41), ജസീല (27), ഇവരുടെ ഭർത്താവ് സനൂഫ് (36) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.