Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരില്‍ യുവാവിനെ...

തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്നു : ആംബുലൻസിൽ ഉപേക്ഷിച്ചു

തൃശ്ശൂർ : തൃശ്ശൂർ കയ്പമം​ഗലത്ത് യുവാവിനെ സംഘം ചേർന്ന് തട്ടിക്കൊണ്ടുപോയി തല്ലിക്കൊന്ന് ആംബുലൻസിൽ ഉപേക്ഷിച്ചു .കോയമ്പത്തൂർ സ്വദേശി അരുൺ (40) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ കണ്ണൂർ സ്വദേശിയായ ഐസ് ഫാക്ടറി ഉടമ സാദിഖിനെ പൊലീസ് തിരയുകയാണ്.

മൂന്ന് പേർക്കാണ് കൊലപാതകത്തിൽ പങ്കുള്ളതെന്ന് പൊലീസ് വ്യക്തമാക്കി.കാറിലെത്തിയ സംഘം അരുണിനെ മർദിച്ച് കൊന്ന ശേഷം വാഹന അപകടമാണെന്ന് പറഞ്ഞ് ആംബുലൻസ് വിളിച്ച് വരുത്തുകയായിരുന്നു.

സാദിക്കിന് 10 ലക്ഷം രൂപ അരുൺ നൽകാനുണ്ടായിരുന്നു. ഇത് തിരിച്ച് പിടിക്കാനായാണ് പാലിയേക്കര ടോൾ പ്ലാസയ്‌ക്ക് സമീപത്ത് നിന്ന് അരുണിനെയും സുഹൃത്ത്‌ ശശാങ്കനെയും തട്ടിക്കൊണ്ടുപോയത്. ആളൊഴിഞ്ഞ എസ്റ്റേറ്റിലെത്തിച്ച് ബന്ധിയാക്കി ക്രൂരമായി മർദിക്കുകയും മർദനത്തിൽ അരുൺ കൊല്ലപ്പെടുകയുമായിരുന്നു.തുടർന്ന് മൃതദേഹം കയ്പമംഗലത്തെത്തിച്ച് പ്രതികൾ ആംബുലൻസ് വിളിച്ചുവരുത്തി. മൃതദേഹം കയറ്റി അയച്ചിട്ട് പുറകെ വരാമെന്നു പറഞ്ഞ് മുങ്ങുകയായിരുന്നു.അരുണിന്റെ സുഹൃത്ത് ശശാങ്കനെ മർദനമേറ്റ നിലയിൽ പിന്നീട് പൊലീസ് കണ്ടെത്തി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പേവിഷബാധയേറ്റ് ചികിത്സയിലിരുന്ന എഴ് വയസുകാരി മരിച്ചു

തിരുവനന്തപുരം : പ്രതിരോധ വാക്സീൻ എടുത്തിട്ടും പേവിഷബാധറ്റ എഴ് വയസ്സുകാരി മരിച്ചു.പത്തനാപുരം കുന്നിക്കോട് കിണറ്റിൻകര ജാസ്മിൻ മൻസിലിൽ നിയാ ഫൈസലാണ് മരിച്ചത്. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലർച്ചെയോടെയാണ് മരണപ്പെട്ടത്. ഏപ്രിൽ...

തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു

തൃശ്ശൂർ : തൃശ്ശൂർ രാഗം തിയേറ്റർ നടത്തിപ്പുകാരനും ഡ്രൈവർക്കും വെട്ടേറ്റു .രാഗം തിയറ്റർ നടത്തിപ്പുകാരൻ സുനിൽ കുമാറിനും ഡ്രൈവറിനുമാണ് വെട്ടേറ്റത്. വെപ്പായയിലെ സുനിലിന്റെ വീടിനു മുമ്പിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. തീയേറ്ററിൽ...
- Advertisment -

Most Popular

- Advertisement -