കൊച്ചി: തോപ്പുംപടിയിൽ കടയിൽ കയറി യുവാവിനെ കുത്തി കൊന്നു. മൂലങ്കുഴിയിൽ ബിനോയ് സ്റ്റാൻലിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എഴേമുക്കാലോടെയാണ് സംഭവം.അയൽവാസി അലൻ കടയിൽ കയറി ഇയാളെ കത്തികൊണ്ട് കുത്തുകയായിരുന്നു. അലന് മാനസിക അസ്വാസ്‌ഥ്യമുള്ളതായി സംശയിക്കുന്നു.
സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ബിനോയിയെ കത്തികൊണ്ട് പലതവണ കുത്തുന്നതും കൊലയ്ക്കുശേഷം യാതൊരു ഭാവഭേദവുമില്ലാതെ പ്രതി കത്തി അരയില്‍ തിരുകിയശേഷം പുറത്തേക്ക് പോവുന്നതും ദൃശ്യങ്ങളില്‍ കാണാം.സംഭവത്തിന് ശേഷം അലൻ രക്ഷപ്പെട്ടു.പ്രതിയ്ക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.