ന്യൂഡൽഹി : അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.ഡൽഹിയിലെ ഹൈദരാബാദ് ഹൗസിലായിരുന്നു ഇരുവരുടെയും കൂടിക്കാഴ്ച. ഇന്ത്യയിൽ ആദ്യമായി സന്ദർശനത്തിന് എത്തിയതായിരുന്നു ഷെയ്ഖ് ഖാലിദ്.ഇന്ത്യ-യുഎഇ നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഇരു നേതാക്കളും ചർച്ചകൾ നടത്തിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണപ്രകാരം സെപ്തംബർ 8നാണ് അദ്ദേഹം ന്യൂഡൽഹിയിലെത്തിയത്.മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഷെയ്ഖ് ഖാലിദ് രാജ്ഘട്ടിൽ ആദരമർപ്പിച്ചു.രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും മറ്റ് നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.മുംബൈയിൽ നാളെ നടക്കുന്ന ഇരുരാജ്യങ്ങളിലെയും ബിസിനസ് പ്രമുഖർ പങ്കെടുക്കുന്ന ബിസിനസ് ഫോറത്തിൽ അദ്ദേഹം പങ്കെടുക്കും.