കൊച്ചി : ലൈംഗികാതിക്രമ കേസില്‍ ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ നടന്‍ സിദ്ദിഖ് ഒളിവിൽ.സിദ്ദിഖിന്റെ എല്ലാ ഫോണ്‍ നമ്പരുകളും സ്വിച്ച് ഓഫ് ആണ്. ജാമ്യം തേടി സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.അതേസമയം തടസ്സഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുമെന്ന് അതിജീവിതയും വ്യക്തമാക്കി. ഹോട്ടലുകളിലടക്കം അന്വേഷണ സംഘം പരിശോധന നടത്തിയിട്ടും നടനെ ഇനിയും പിടികൂടാൻ സാധിച്ചിട്ടില്ല.