ഹെെദരബാദ് : തമിഴ്നാട്ടിൽ താമസിക്കുന്ന തെലുങ്കർക്കെതിരെ നടത്തിയ അപകീർത്തി പരാമർശത്തിൽ നടി കസ്‌തൂരി അറസ്റ്റിൽ. കച്ചിബൗളിയിൽ ഒരു സിനിമാ നിർമാതാവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കസ്തൂരി.നടിയുടെ മുൻകൂർ ജാമ്യാപേക്ഷ മദ്രാസ് ഹെെക്കോടതി തള്ളിയതിനെത്തുടർന്നാണ് അറസ്റ്റ്. നടിയെ ചെന്നൈ പൊലീസിന്റെ പ്രത്യേക സംഘം ചെന്നൈയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കും.300 വർഷം മുൻപ് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളിൽ പരിചാരകരായി വന്ന തെലുങ്കർ തങ്ങളാണ് തമിഴരെന്ന് അവകാശപ്പെടുന്നു എന്ന പരാമർശമാണ് വിവാദത്തിലായത്.