Wednesday, August 6, 2025
No menu items!

subscribe-youtube-channel

HomeNewsദേശീയ ചലച്ചിത്ര...

ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ  വിമർശനവുമായി നടി ഉർവശി

തിരുവനന്തപുരം: ദേശീയ ചലച്ചിത്ര പുരസ്കാര നിർണയത്തിനെതിരെ  കർശന വിമർശനവുമായി നടി ഉർവശി. പുരസ്കാരങ്ങൾക്ക് പിന്നിൽ നീതി നിലനിൽക്കുന്നുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ടെന്ന് പ്രകടമാക്കിയ ഉർവശി, വിലയിരുത്തലിന്റെ മാനദണ്ഡങ്ങൾ എന്തെന്നത് ജനങ്ങൾക്ക് അറിയേണ്ടതായിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ടു.

വിജയരാഘവനെ മികച്ച സഹനടനായി തെരഞ്ഞെടുക്കുകയും, തന്നെ മികച്ച സഹനടിയായി തെരഞ്ഞെടുക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഉർവശിയുടെ വിമർശനം.

“തോന്നിയതുപോലെ അവാർഡുകൾ നൽകി, ശേഷം നിങ്ങൾ വന്ന് വാങ്ങിച്ചുപൊക്കോണം എന്ന രീതിയിലാണ് ഇപ്പോഴത്തെ സമീപനം. അതെല്ലാം അംഗീകരിക്കാൻ സാധിക്കില്ല. എൻറെ അഭിനയത്തിന് അർഹതയുള്ള വിലയിരുത്തലായില്ല എന്നതിൽ സംശയമില്ല,” എന്ന് ഉർവശി പറഞ്ഞു.

ഇന്ത്യൻ സിനിമയോടുള്ള തന്റെ പ്രതിബദ്ധതയെ സംശയപ്പെടുത്താനാവില്ലെന്നും, ദേശീയ അവാർഡിന്റെ താത്പര്യവും ഗൗരവവുമാണ് അവ സംരക്ഷിക്കേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.

ഇക്കാര്യത്തിൽ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി ഇടപെടണമെന്ന് ഉർവശി ആവശ്യപ്പെട്ടു. സർക്കാരിന്റെ ഭാഗത്ത് നിന്ന് ഒരു വ്യക്തമായ വിശദീകരണം നൽകേണ്ട സമയമാണിതെന്നും, ഇത്തരം അവാർഡുകളുടെ വിശ്വാസ്യത നിലനിർത്താൻ ആവശ്യമായ നടപടികൾ എടുക്കണമെന്നും നടി വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചന്ദ്രബാബു നായിഡു ആന്ധ്ര മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഹൈദ്രാബാദ് : ആന്ധ്ര മുഖ്യമന്ത്രിയായി ചന്ദ്രബാബു നായിഡു സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു .വിജയവാഡയിലെ കേസരപള്ളി ഐടി പാർക്കിലായിരുന്നു സത്യപ്രതിജ്ഞാച്ചടങ്ങ്.പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ...

യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു

കോഴഞ്ചേരി :  അമിത വേഗതയില്‍ യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതരപരുക്ക്. മദ്യ ലഹരിയിൽ കാർ ഓടിച്ച ചെങ്ങന്നൂർ സ്വദേശി റോയി മാത്യു...
- Advertisment -

Most Popular

- Advertisement -