Sunday, October 18, 2026
No menu items!

subscribe-youtube-channel

HomeHealthചെളിയിലും കെട്ടിക്കിടക്കുന്ന...

ചെളിയിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഇറങ്ങുന്നവർ ഡോക്സിസൈക്ലിൻ കഴിക്കണം: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. അഥവാ ഇറങ്ങിയാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.

വെള്ളത്തിലിറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. കെട്ടി നിൽക്കുന്ന വെള്ളത്തിൽ കുട്ടികൾ കളിക്കുകയോ കുളിക്കുകയോ ചെയ്യരുത്. വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ പാടുള്ളൂ. ആഹാരവും വെള്ളവും അടച്ച് സൂക്ഷിക്കണം. മഴവെള്ളത്തിൽ കുതിർന്ന ഭക്ഷണം ഉപയോഗിക്കരുത്. പനി ബാധിച്ചാൽ സ്വയം ചികിത്സ പാടില്ല. എത്രയും വേഗം ചികിത്സ തേടണം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കഠിനംകുളം കൊലക്കേസ് പ്രതി ജോൺസൺ പിടിയില്‍ : വിഷം കഴിച്ചെന്ന് സംശയം

കോട്ടയം : കഠിനംകുളം ആതിര കൊലക്കേസ് പ്രതിയെന്ന് സംശയിക്കുന്ന ജോൺസൺ പിടിയില്‍. ആതിരയുടെ ഇന്‍സ്റ്റഗ്രാം സുഹൃത്തായ ജോണ്‍സനെ കോട്ടയം ചിങ്ങവനത്തെ കുറിച്ചിയില്‍ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വിഷം കഴിച്ചെന്ന് സൂചനയെ തുടർന്ന് ഇയാളെ...

ഉഴുന്നുവടയില്‍ ബ്ലേഡ് : ടിഫിൻ സെന്റർ അടപ്പിച്ചു

തിരുവനന്തപുരം : ഉഴുന്നുവടയില്‍ ബ്ലേഡ് കണ്ടെത്തിയതിനെ തുടർന്ന് ടിഫിൻ സെന്റർ അടപ്പിച്ചു.വെണ്‍പാലവട്ടം കുമാര്‍ ടിഫിൻ സെന്ററില്‍നിന്നു വാങ്ങിയ ഉഴുന്നുവടയിലാണ് ബ്ലേഡ് കണ്ടെത്തിയത് .ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ  പാലോട് സ്വദേശി വാങ്ങിയ ഉഴുന്നുവടയിൽ നിന്നാണ്...
- Advertisment -

Most Popular

- Advertisement -