തൃശൂർ : ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ നടനും എംഎൽഎയുമായ മുകേഷിനെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടു. ഇന്നലെ രാത്രി ഏഴു മണിയോടെയാണ് തൃശൂർ വടക്കാഞ്ചേരി പൊലീസ് നടനെ അറസ്റ്റ് ചെയ്തത്. വടക്കാഞ്ചേരി പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻകൂർ ജാമ്യം ഉള്ളതിനാൽ മറ്റ് നടപടി ക്രമങ്ങൾ പൂര്‍ത്തിയാക്കി വിട്ടയക്കുകയായിരുന്നു. 2011 ല്‍ വടക്കാഞ്ചേരിയില്‍ വച്ചുനടന്ന ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ മുകേഷ് തന്നോട് അപമര്യാദയായി പെരുമാറിയെന്നാണ് നടിയുടെ പരാതി.