പത്തനംതിട്ട: 2024- 25 വർഷ ബജറ്റിൽ വകയിരുത്തിയിരുന്ന അടങ്കൽ വിനിയോഗത്തിൽ തദ്ദേശ റോഡുകളുടെ പുനരുദ്ധാരണത്തിന് അടൂർ നിയോജക മണ്ഡലത്തിലെ 30 പ്രവർത്തികൾക്ക് 7.5 കോടി രൂപയുടെ ഭരണാനുമതി ലഭ്യമായതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ അറിയിച്ചു. ധനകാര്യ വകുപ്പിൻ്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി സ്പീക്കർ നൽകിയ 30 പ്രവർത്തികൾക്കും ഭരണാനുമതി ലഭ്യമായിട്ടുള്ളതാണ്. സമയബന്ധിതമായി പ്രവർത്തികൾ പൂർത്തീകരിക്കണമെന്ന് നിർദ്ദേശം നൽകിയതായും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു.