ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിലെ 24 ഡിവിഷനുകളിൽ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് മത്സരിച്ചു ജയിച്ച സ്ഥാനാർഥികൾ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ലാ കളക്ടർ അലക്സ് വർഗീസ് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും മുതിർന്ന അംഗമായ മനക്കോടം ഡിവിഷനിലെ ജയിംസ് ചിങ്കുതറയ്ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
തുടർന്ന് ജയിംസ് ചിങ്കുതറ മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായ പി ആർ ജ്യോതിലക്ഷ്മി, രാജേഷ് വിവേകാനന്ദ, കെ ജെ ജിസ്മി, വിജയശ്രീ സുനിൽ, എസ് രാധാകൃഷ്ണൻ, അഡ്വ ഷീന സനൽകുമാർ, അഡ്വ ആർ രാഹുൽ,സി വി രാജീവ്, മഞ്ജു വിജയകുമാർ, ജോൺ തോമസ്
, ജി കൃഷ്ണകുമാർ , അഡ്വ നിതിൻ ചെറിയാൻ , ബിനി ജയിൻ , റ്റി വിശ്വനാഥൻ, എ മഹേന്ദ്രൻ, ബി രാജലക്ഷ്മി, അംബുജാക്ഷി ടീച്ചർ, ലിഷ അനുപ്രസാദ്,
ബബിത ജയൻ, അഡ്വ അനില രാജു , എ ആർ കണ്ണൻ , അഡ്വ ആർ റിയാസ് , ജ്യോതിമോൾ എന്നിവരാണ് സത്യപ്രതിഞ്ജ ചെയ്തത്.
ചടങ്ങിൽ എംഎൽഎമാരായ പി പി ചിത്തരഞ്ജൻ, അഡ്വ യു പ്രതിഭ, എഡിഎം ആശാ സി എബ്രഹാം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി വി പ്രദീപ് കുമാർ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ് ബിജു, മുൻ എംഎൽഎ ഷാനിമോൾ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമാരായ ആർ നാസർ, കെ ജി രാജേശ്വരി, ജില്ലാ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് എൻ എസ് ശിവപ്രസാദ്, മറ്റ് ഉദ്യോഗസ്ഥർ, കെ എൽ ഡി സി ചെയർമാൻ പി വി സത്യനേശൻ മറ്റ് രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.






