Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ വാഹനാപകടം...

ആലപ്പുഴ വാഹനാപകടം : ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ ആഘാതം കൂട്ടി

ആലപ്പുഴ : കളര്‍കോട് കെ.എസ്.ആര്‍.ടി.സി ബസ്സും കാറും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ച സംഭവത്തില്‍ ഓവര്‍ലോഡും വണ്ടിയുടെ പഴക്കവും അപകടത്തിന്റെ ആഘാതം കൂട്ടിയെന്ന് ആര്‍ടിഒ എകെ ദിലു പറഞ്ഞു.11 കുട്ടികള്‍ കാറിലുണ്ടായിരുന്നുവെന്നാണ് പറയുന്നത്.പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ഓവര്‍ലോഡ് കാരണം തെറിച്ചുപോകാതെ ഇടിയുടെ ആഘാതം മുഴുവൻ ഉള്ളിലേക്ക് വരുകയും അതാണ് അപകടത്തിന്‍റെ വ്യാപ്തി കൂട്ടിയതെന്നും ആര്‍ടിഒ പറഞ്ഞു.

വാഹനത്തിന് 14 വര്‍ഷം പഴക്കമുണ്ട്.ആന്‍റി ലോക്ക് ബ്രേക്കിങ് സിസ്റ്റം ഈ വാഹനത്തില്‍ ഇല്ല. വാഹനത്തില്‍ എയര്‍ബാഗ് സംവിധാനം ഇല്ലായിരുന്നു. വാഹനമോടിച്ചയാള്‍ക്ക് പരിചയക്കുറവുണ്ടാവും. പഴയ വണ്ടിയായതിനാൽ തന്നെ അമിത വേഗതയ്ക്കുള്ള സാധ്യതയില്ല.റോഡിൽ വെളിച്ചത്തിന്‍റെ പ്രശ്നവും ഉണ്ടായിരുന്നു .റോഡില്‍ രൂപപ്പെട്ട ജലപാളികളും വാഹനത്തിന്റെ പഴക്കവും ഓവര്‍ലോഡും തന്നെയായിരിക്കും അപകടകാരണമെന്നും ആര്‍.ടി.ഒ ചൂണ്ടിക്കാട്ടി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത്: മുഖ്യകണ്ണി പിടിയിൽ

കൊച്ചി: ഇറാനിലേക്കുള്ള അവയവക്കച്ചവട മാഫിയയുടെ മുഖ്യകണ്ണി ഹൈദരാബാദിൽ പിടിയിലായി. കേരള പൊലീസിന്റെ പ്രത്യേക സംഘമാണ് ഹൈദരാബാദിലെത്തി ഇയാളെ പിടികൂടിയത്. ബല്ലംകൊണ്ട രാമപ്രസാദ് എന്ന ആൾ ആണ് പിടിയിലായതെന്ന് അന്വേഷണ സംഘം അറിയിച്ചു. ഇയാളെ...

വൈസ്മെൻ സ്ഥാനാരോഹണം 26 ന്

തിരുവല്ല : കവിയൂർ -മുണ്ടി യപ്പള്ളി വൈസ്മെൻ ക്ലബ് ഭാരവാഹികളുടെ സ്ഥാനാരോഹണം26ന് 4.30ന് മനക്കച്ചിറ വൈദ്യൻസ് ആഡിറ്റോറിയത്തിൽ നടക്കും. മാത്യുടി തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വെണ്ണിക്കുളം വൈസ് മെൻസ് ക്ലബ് പ്രസിഡണ്ട്...
- Advertisment -

Most Popular

- Advertisement -