Wednesday, March 26, 2025
No menu items!

subscribe-youtube-channel

HomeHealthഅമീബിക്ക് മെനിഞ്ചോ...

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്: മാർഗരേഖ പുറത്തിറക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു.ആരോഗ്യ വകുപ്പിന്റെ ഉന്നതല യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആൾക്കാരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ്.നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. മൂക്കിനെയും മസ്തിഷ്‌ക്കത്തെയും വേർതിരിക്കുന്ന നേർത്ത പാളിയിൽ അപൂർവമായുണ്ടാകുന്ന സുഷിരങ്ങൾ വഴിയോ കർണപടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ ആണ് അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എൻസെഫലൈറ്റിസിസ് ഉണ്ടാക്കുകയും ചെയ്യുന്നത്.ഈ രോഗം മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരില്ല.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാവുന്നു. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നവർ ഈ രോഗ ലക്ഷണങ്ങൾ കണ്ടാൽ ഇക്കാര്യം പറഞ്ഞ് ചികിത്സ തേടേണ്ടതാണ്.

ചെവിയിൽ പഴുപ്പുള്ള കുട്ടികൾ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാൻ പാടില്ല.കെട്ടിക്കിടക്കുന്ന വെള്ളത്തിലോ നീർച്ചാലിലോ കുളിക്കാതിരിക്കുക, മൂക്കിലേക്ക് വെള്ളം ഒഴിക്കാതിരിക്കുക എന്നിവയിലൂടെ രോഗം വരാതെ നോക്കാം.രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചേർത്തല സെൻ്റ് മേരീസ് പാലം നിർമ്മാണം: വാഹന ഗതാഗത തടസ്സപ്പെടും

ആലപ്പുഴ: ചേര്‍ത്തല നഗരസഭാ പരിധിയില്‍ എ എസ് കനാലിന് കുറുകെ പുനര്‍നിര്‍മ്മിക്കുന്ന സെന്റ് മേരീസ് പാലത്തിന്റേ കിഴക്ക കരയിലെ സമീപന പാതയുടെയും സംരക്ഷണഭിത്തികളുടെയും നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഈ ഭാഗത്ത് കൂടിയുള്ള വാഹനഗതാഗതം മാര്‍ച്ച്...

കൊല്ലത്ത് റെയിൽവേ ട്രാക്കിൽ ടെലിഫോൺ പോസ്റ്റ് ; അട്ടിമറി ശ്രമമെന്ന് സംശയം

കൊല്ലം : കൊല്ലത്ത് റെയിൽവേ ട്രാക്കിനു കുറുകെ ടെലിഫോൺ പോസ്റ്റ് എടുത്തുവച്ചത് അട്ടിമറി ശ്രമമെന്ന് സംശയം.ആറുമുറിക്കട ഫയർഫോഴ്സ് സ്റ്റേഷന് സമീപമാണ് സംഭവം. ശനിയാഴ്ച പുലർച്ചെ 1.20ന് പോസ്റ്റ് കണ്ടെത്തിയതിനെ തുടർന്ന് എഴുകോൺ പൊലീസ്...
- Advertisment -

Most Popular

- Advertisement -