ലക്നൗ : മകരസംക്രാന്തി ദിനത്തിൽ ത്രിവേണി സംഗമഭൂമിയിലെ അമൃത സ്‌നാനം നടത്തി ലക്ഷങ്ങൾ .45 ദിവസം നീളുന്ന കുംഭമേളയിലെ ഏറ്റവും പ്രധാന ചടങ്ങുകളിലൊന്നാണിത്. കുംഭമേള തുടങ്ങിയ ഇന്നലെ മാത്രം ഒന്നര കോടി ജനങ്ങളാണ് ത്രിവേണീ സംഗമത്തിലെ സ്നാനത്തിൽ പങ്കെടുത്തത്. മകരസംക്രാന്തി ദിനമായ ഇന്ന് കുംഭമേളയുടെ സ്നാനഘട്ടുകളിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത് .ചടങ്ങുകളോടനുബന്ധിച്ച് മേഖലയിൽ കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.