കോയമ്പത്തൂർ : അണ്ണാ യൂണിവേഴ്‌സിറ്റിയിൽ നടന്ന ലൈംഗികാതിക്രമത്തിൽ പ്രതിഷേധിച്ച് 6 തവണ സ്വന്തം ശരീരത്തിൽ ചാട്ടവാറടിച്ച് ബിജെപി പ്രസിഡന്റ് കെ അണ്ണാമലൈ. ലൈംഗികാതിക്രമക്കേസ് കൈകാര്യം ചെയ്യുന്നതിൽ പോലീസിന്റെയും സംസ്ഥാന സർക്കാരിന്റെയും അനാസ്ഥയെ അപലപിച്ചാണ് അണ്ണാമലൈ കോയമ്പത്തൂരിലെ വസതിക്ക് മുന്നിൽ സ്വയം ചാട്ടവാറടിച്ച് പ്രതിഷേധിച്ചത് .തമിഴ്നാട്ടിലെ ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്നും താഴെയിറക്കുകയെന്ന ലക്ഷ്യത്തോടെ അണ്ണാമലൈ 48 ദിവസത്തെ വ്രതം ആരംഭിച്ചു.ഡിഎംകെ സർക്കാർ അധികാരത്തിൽ നിന്നിറങ്ങുന്നതുവരെ ചെരിപ്പ് ഉപയോഗിക്കില്ലെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാംപസില്‍വെച്ച് രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്.സംഭവത്തില്‍ വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്ന കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരനെ (37)പോലീസ് അറസ്‌റ്റു ചെയ്‌തു .പ്രതി ഡിഎംകെ പ്രവർത്തകനാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.