ധാക്ക : ബംഗ്ലാദേശിൽ വീണ്ടും കലാപം ആളിപ്പടരുന്നു.കലാപകാരികൾ രാജ്യസ്ഥാപകനും ബംഗ്ളാദേശിന്റെ ആദ്യ പ്രസിഡന്റുമായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മാരകമായ ബംഗബന്ധു ഭവനും ഷെയ്ഖ് ഹസീനയുടെ വസതിയായ സുധ സദനും തീയിട്ടു നശിപ്പിച്ചു.ഹസീനയുടെ പാർട്ടിയിലെ മറ്റ് അംഗങ്ങളുടെ വീടുകളും തീവെച്ച് നശിപ്പിച്ചിട്ടുണ്ട്.ഇന്നലെ രാത്രി മുതലാണ് അക്രമം ആരംഭിച്ചത്. ആയിരത്തിലേറെ കലാപകാരികളാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്.