Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsവിഷവാതകം ശ്വസിച്ച്...

വിഷവാതകം ശ്വസിച്ച് അബുദാബിയിൽ വള്ളിക്കോട് സ്വദേശി ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു

പത്തനംതിട്ട : മാലിന്യ ടാങ്കിലെ വിഷവാതകം ശ്വസിച്ച് അബുദാബിയിൽ വള്ളിക്കോട് സ്വദേശി ഉൾപ്പെടെ 3 ഇന്ത്യക്കാർ മരിച്ചു. വള്ളിക്കോട് മണപ്പാട്ട് വടക്കേതിൽ അജിത് രാമചന്ദ്രൻ (40), പാലക്കാട് സ്വദേശി രാജ്കുമാർ (38), പഞ്ചാബ് സ്വദേശി എന്നിവരാണ് മരിച്ചത്. ഇന്ത്യൻ സമയം ഇന്ന് 2.20 നായിരുന്നു സംഭവം.

അബുദാബിയിലെ അൽ റിം അയലൻഡിലെ സിറ്റി ഓഫ് ലൈറ്റ്സ് എന്ന കെട്ടിടത്തിലാണ് സംഭവം നടന്നത്. ടാങ്ക് വൃത്തിയാക്കാൻ ഇറങ്ങുന്നതിനിടെ വിഷവാതകം ശ്വസിക്കുകയും ഒരാൾ കുഴഞ്ഞു വീഴുകയുമായിരുന്നു. ഇയാളെ രക്ഷിക്കാൻ ഇറങ്ങുന്നതിനിടെയാണ് മറ്റ് 2 പേരും വിഷവാതകം ശ്വസിച്ച് കുഴഞ്ഞു വീണ് മരിച്ചത്. മൃതദേഹങ്ങൾ അബുദാബിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.

അശ്വതിയാണ് അജിത് രാമചന്ദ്രൻ്റെ ഭാര്യ. മകൻ: അശ്വജിത്

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണ്ണം : 2 ശ്വാസകോശത്തിലും ന്യുമോണിയ

വത്തിക്കാൻ സിറ്റി : കടുത്ത ന്യുമോണിയ ബാധിച്ചതോടെ ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില സങ്കീർണമെന്ന് വത്തിക്കാൻ .മാർപാപ്പയുടെ 2 ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചിരിക്കുകയാണ്.അൽപം സങ്കീർണമായ അണുബാധയാണുള്ളതെന്നും കൂടുതൽ ദിവസം ആശുപത്രിവാസം വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു.കടുത്ത...

ഭക്ഷ്യവിഷബാധ : ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : എറണാകുളത്ത് വിനോദയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷണം നല്‍കിയ സ്ഥാപനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു. ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്...
- Advertisment -

Most Popular

- Advertisement -