Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsഅമ്പതിന്റെ നിറവിൽ...

അമ്പതിന്റെ നിറവിൽ സന്നിധാനം പോസ്റ്റ് ഓഫീസ്

ശബരിമല : മണ്ഡല മകരവിളക്ക് കാലത്തും വിഷുവിനും മാത്രം പ്രവർത്തിക്കുന്ന സന്നിധാനത്തെ പോസ്റ്റ് ഓഫീസ് പ്രവർത്തനം തുടങ്ങിയിട്ട് 50 വർഷമാകുന്നു. 1974 ലെ മണ്ഡലകാലത്താണ് പൂർണ്ണ സംവിധാനങ്ങളോടെ ഇവിടെ തപാൽ ഓഫീസ് തുടങ്ങിയത്.

സ്വാമി അയ്യപ്പൻ, ശബരിമല സന്നിധാനം, 689713 എന്ന വിലാസത്തിൽ അയ്യപ്പന് ഭക്തർ അയക്കുന്ന കത്തുകളും കാണിക്കയായുള്ള മണിയോർഡറുകളും എല്ലാ സീസണിലും ഇവിടെ ലഭിക്കും. പതിനെട്ടാം പടിക്കു മുകളിൽ അയ്യപ്പ വിഗ്രഹമുള്ള ഇവിടത്തെ തപാൽ മുദ്രയും പ്രത്യേകതയാണ്. ഒരു പോസ്റ്റ് മാസ്റ്റർ അടക്കം നാല് ജീവനക്കാരാണ് ഇവിടെ ഉണ്ടാവുക. തമിഴ്, തെലുങ്ക്, കന്നട ഭാഷകളിൽ സ്വാമി അയ്യപ്പനുള്ള സന്ദേശങ്ങൾ തപാൽ മാർഗ്ഗം ഭക്തർ അയക്കാറുണ്ട്. ഇവ ദേവസ്വം അധികൃതർക്ക് കൈമാറുകയാണ് ചെയ്യുന്നതെന്ന് പോസ്റ്റ് മാസ്റ്റർ എം മനോജ് കുമാർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടവമാസ പൂജ : ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: ഇടവമാസ പൂജയ്ക്കായി ശബരിമല അയ്യപ്പ ക്ഷേത്രനട ഇന്നു വൈകിട്ട് 5ന് തുറക്കും. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി ഇ ഡി പ്രസാദ് നട തുറന്ന് ദീപം തെളിയിക്കും. പതിനെട്ടാം...

ജന്മദിന ഉപഹാരമായി ഗ്രന്ഥശാലകൾക്ക് വയലാറിന്റെ ജീവചരിത്രം

കൊച്ചി: ജന്മദിനത്തിന് പ്രിയപ്പെട്ടവർക്ക് സമ്മാനങ്ങളും ആശംസകളുമൊക്കെ ലഭിക്കാറുണ്ടെങ്കിലും കേരളത്തിൽ വേറിട്ട ഒരു ജന്മദിനാഘോഷമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്. വയലാറിൻ്റെ ആരാധകനായ ശിവരാമൻ മല്ലപ്പള്ളിയാണ് തൻ്റെ 82-ാം ജന്മദിനമായ നവംബർ ഒന്നിന് കേരളപ്പിറവി ദിനത്തിൽ...
- Advertisment -

Most Popular

- Advertisement -